|    Oct 15 Mon, 2018 4:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട

Published : 7th September 2017 | Posted By: fsq

 

ആലുവ: വാണിജ്യാവശ്യത്തിനുള്ള സ്പിരിറ്റ് ലൈസന്‍സിന്റെ മറവില്‍ സ്പിരിറ്റ് വാങ്ങി മറിച്ചുവിറ്റതിന് നെടുമ്പാശ്ശേരി മേയ്ക്കാവ് കരയില്‍ വര്‍ഗീസ് (54) ആലുവ എക്‌സൈസ് സര്‍ക്കിളില്‍ പിടിയിലായി. ഇയാളില്‍ നിന്ന് 4095 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. സ്പിരിറ്റ് മറിച്ചുവില്‍ക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം എസ് ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വലിയ 18 ഡ്രമ്മുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റ് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചപ്പോ ള്‍ അനുവദിച്ചതിനേക്കാളധികം സ്പിരിറ്റ് ഇയാള്‍ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. കംപ്യൂട്ടറിന്റെ മദര്‍ബോര്‍ഡ് ക്ലീന്‍ ചെയ്യുന്നതിനുള്ള ലിക്വിഡ് നിര്‍മിക്കുന്നതിനാണെന്ന് പറഞ്ഞാണ് വര്‍ഗീസ് ലൈസന്‍സ് സംഘടിപ്പിച്ചത്. വര്‍ഗീസിന്റെ പേരിലുള്ള അറയ്ക്കല്‍ ആരോമാറ്റിക്‌സിലേക്കാണ് സ്പിരിറ്റ് വാങ്ങുന്നത്. എന്നാല്‍, ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം എസ് ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് ഉപയോഗിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളോ മറ്റു രേഖകളോ ഒന്നും തന്നെ കണ്ടെത്തിയില്ല. കൂടാതെ, സ്പിരിറ്റ് ഉപയോഗിച്ച് ഇയാള്‍ നിര്‍മിക്കുന്ന ലിക്വിഡിന് ബ്രാന്‍ഡ് നെയിമും ഇല്ല. പാലക്കാടും കോയമ്പത്തൂരുമാണ് ലിക്വിഡ് വില്‍പ്പന നടത്തുന്നതെന്ന് ഇയാള്‍ പറഞ്ഞെങ്കിലും ഇതുസംബന്ധിച്ചുള്ള രേഖകളൊന്നും കണ്ടെത്തുവാന്‍ സാധിച്ചതുമില്ല. സാമ്പത്തികലാഭമുണ്ടാക്കുന്നതിനായി മേടിക്കുന്ന സ്പിരിറ്റ് ഇയാള്‍ മറിച്ചുവില്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാ ന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ പി അനീഷ് മോഹന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി പി ഷിവിന്‍, എസ് സിദ്ധാര്‍ത്ഥി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss