|    Jul 21 Sat, 2018 11:34 am
FLASH NEWS

ആലുവയില്‍ റോഡുകളിലെ കുഴി അപകടങ്ങള്‍ക്കിടയാക്കുന്നു

Published : 7th September 2017 | Posted By: fsq

 

ആലുവ: നഗരത്തില്‍ പ്രധാന റോഡുകളിലും ദേശീയപാതയിലെ പാലങ്ങളിലും വലിയ കുഴികള്‍   രൂപപ്പെട്ടിട്ടുള്ളത് അപകടങ്ങള്‍ക്കിടയാക്കുന്നു.   കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് നഗരത്തിലെ റോഡുകള്‍ക്ക് പാരയായി മാറിയിരിക്കുന്നത്. പൈപ്പ് പൊട്ടല്‍ മൂലമുള്ള കുഴികളാണ് നഗരത്തില്‍ അധികവും. പാലസ് റോഡ്, മുനിസിപ്പല്‍ ഓഫിസ് റോഡ്, കരോത്തുകുഴി പ്രദേശം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൈപ്പ് പൊട്ടിയിട്ടുണ്ട്. പാലസ് റോഡില്‍ പല ഭാഗങ്ങളിലാണ് ഇത്തരം കുഴികളുള്ളത്. പൈപ്പ് പൊട്ടിയത് നന്നാക്കിയാലും കുഴികള്‍ കൃത്യമായി അടക്കാത്തതാണ് പ്രശ്‌നമാവുന്നത്. ഒന്നുകില്‍ മണ്ണിട്ട് മൂടുകയോ അല്ലെങ്കില്‍ കുറച്ച് മണ്ണിട്ട ശേഷം ടൈല്‍ നിരത്തി വയ്്ക്കുകയോ ആണ് ചെയ്യുന്നത്. ഇത് ഉടനടി കുഴിയായി മാറുകയാണ്. ഇരുചക്ര വാഹനങ്ങളാണ് ഇത്തരം ചതികുഴികളില്‍ കൂടുതലായും വന്ന് ചാടുന്നത്.  ചൊവ്വാഴ്ചയുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കുപറ്റിയിരുന്നു. ഒരാള്‍ക്ക് തലക്കും മറ്റൊരാള്‍ക്ക് കാല്‍മുട്ടിനുമാണ് കാര്യമായ പരിക്കേറ്റത്. ശ്രീനാരായണ ജയന്തിഘോഷയാത്ര നടന്ന ഇന്നലെ ആശ്രമ പരിസരത്തെ വലിയ കുഴിയില്‍ വാഹനങ്ങള്‍ ചാടാതിരിക്കാന്‍,  പൊതുപ്രവര്‍ത്തകനായ നാസര്‍ പുളിക്കായത്ത്   നിലയുറപ്പിച്ചിരുന്നു.  കുഴികള്‍ നികത്തണമെന്ന് പലകോണുകളില്‍ നിന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ അതൊന്നും ഗൗനിക്കുന്നില്ല. ട്രാഫിക് പോലിസ് തന്നെ പല തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടികളും അധികൃതര്‍ എടുക്കുന്നില്ല. ദേശീയപാതയിലെ പാലങ്ങളിലും അപകടക്കുഴികളുണ്ട്. ഇവ രൂപപ്പെട്ടിട്ട് കാലങ്ങളായി. എന്നാല്‍, കുഴികള്‍ അടക്കാന്‍ ദേശീയപാത അധികൃതര്‍ തയ്യാറാവുന്നില്ല. ചൊവ്വാഴ്ച മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss