|    Jan 24 Tue, 2017 4:36 am

ആലുവയില്‍ രണ്ടിടങ്ങളില്‍ കവര്‍ച്ച

Published : 11th November 2015 | Posted By: SMR

ആലുവ: പാലസ് റോഡിലെ സ്വകാര്യ ധനമിടപാട് സ്ഥാപനം ഉള്‍പ്പടെ രണ്ടിടങ്ങളില്‍ കവര്‍ച്ച . ഹാജി യൂസഫ് ബില്‍ഡിങ്ങിലെ ഒന്നാം നിലയിലുള്ള നാടന്‍ കുറിസ്, രണ്ടാം നിലയിലുള്ള അക്കൗണ്ടിങ് സ്ഥാപനമായ ബാലന്‍ ആന്റ് അസോസിയേറ്റ്‌സ് എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്.
മുറികളുടെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. നാടന്‍ കുറീസില്‍ നിന്നും പണം നഷ്ടപ്പെട്ടില്ല, എന്നാല്‍ തിരച്ചില്‍ നടത്തിയ മോഷ്ടാക്കള്‍ ഇവിടെയുള്ള രേഖകളും മറ്റും വലിച്ചു വാരിയിട്ടൂ.
ബാലന്‍ ആന്റ് അസോസിയേറ്റ്‌സിന്റെ മേശയില്‍ ഉണ്ടായിരുന്ന ഇരുപതിനാലായിരം രൂപയുടെ ചെക്കും പണമായി ഉണ്ടായിരുന്ന നാലായിരത്തിയ്യഞ്ഞൂറ് രൂപയും കൊണ്ടുപോയി. ഇവിടെയുള്ള മറ്റു മുറികളിലും കള്ളന്മാര്‍ കയറി.
കെട്ടിടയുമ സി കെ സലീം പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലിസ് എത്തി പരിശോധന നടത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക