|    Nov 18 Sat, 2017 5:49 pm
FLASH NEWS

ആലുവയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

Published : 11th August 2017 | Posted By: fsq

 

ആലുവ: യുവാവിനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ നേതൃത്വത്തില്‍ യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം. ആലുവ തായിക്കാട്ടുകര ശ്രീനാരായണപുരം സ്വദേശി ഷൈജു (38)വിന് നേരെയാണ് വടിവാള്‍ ആക്രമണം നടന്നത്.  ഹണിയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ ഉള്‍പ്പെടെ എട്ടംഗ സംഘം ഇന്നലെ രാത്രി എട്ടോടെ എസ്എന്‍ പുരത്ത് വച്ച് ആക്രമണം നടത്തിയത്. നാട്ടുകാര്‍ ഓടികൂടിയതോടെ പ്രതിക ള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. കൈ ഞരമ്പ് മുറിഞ്ഞും നെഞ്ചി ല്‍ മുറിവേറ്റും അവശനിലയിലായ ഷൈജുവിനെ ആലുവ കാരോത്തുകുഴി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആലുവ പോലിസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക