|    Oct 21 Sun, 2018 10:36 pm
FLASH NEWS

ആലുവയിലെ ട്രാഫിക് അവലോകന യോഗം പോലിസ് കലക്കി

Published : 20th September 2017 | Posted By: fsq

 

ആലുവ: നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി നടത്തിയ ട്രാഫിക് അവലോകന യോഗത്തില്‍ നിന്നും പോലിസ് വിട്ടു നിന്നതോടെ പരിപാടി കലങ്ങി.ആലുവ നഗരത്തില്‍ ഏറെ നാളായി തുടരുന്ന ഗതാഗത കുരുക്കഴിക്കുവാനായി അന്‍വര്‍ സാദത്ത് എംഎല്‍എ ഇന്നലെ ആലുവ പാലസില്‍ വിളിച്ചു ചേര്‍ത്ത യോഗമാണ് പോലിസ് ബഹിഷ്‌കരിച്ചത്. നഗരത്തില്‍ രാപ്പകല്‍ തുടരുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി എംഎല്‍എ അടുത്തിടെ ഉദ്യോഗസ്ഥരേയും വകുപ്പ് മേധാവികളേയും പങ്കെടുപ്പിച്ച് ജനകീയ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെയും ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ യോഗത്തില്‍ എല്ലാ വകുപ്പ് തല ഉദ്യോഗസ്ഥരും ഹാജരായെങ്കിലും പോലിസ് ഉദ്യോഗസ്ഥര്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. ഡിവൈഎസ്പി പങ്കെടുക്കേണ്ട യോഗത്തിലേക്ക് എത്തിയത് ആലുവ ട്രാഫിക് സ്‌റ്റേഷനിലെ ഒരു എഎസ്‌ഐ മാത്രമായിരുന്നു. ആലുവ തഹസില്‍ദാര്‍ ഡിവൈഎസ്പിയെ നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹം ഫോണെടുക്കാന്‍ തയ്യാറായില്ല.പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ ഉദ്യോഗ സ്ഥന്‍, ആലുവയില്‍ തന്നെ ഉണ്ടായിരുന്നതായും എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മനപ്പൂര്‍വം പങ്കെടുക്കാതിരുന്നതാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു. പോലിസിന്റെ നിസ്സഹകരണം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പോലിസുദ്യോഗസ്ഥരുടെ അഭാവത്തില്‍ യോഗം ഈ മാസം 25 ലേക്ക് മാറ്റിവയ്്ക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss