|    Aug 21 Mon, 2017 10:21 am

ആലുവയിലെ ഗതാഗത കുരുക്കഴിക്കാന്‍ നടപടിയില്ല

Published : 7th August 2017 | Posted By: fsq

 

ആലുവ: നഗരത്തിലെ മെട്രോ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതോടെ ആലുവ നഗരം ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടിയിട്ടും നടപടിയെടുക്കാതെ അധികൃതര്‍. ആലുവ നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് കാരണമായ മെട്രോ അനുബന്ധ നിര്‍മാണം വേഗത്തിലാക്കുവാന്‍ നടപടിയെടുക്കാതെ കൈ മലര്‍ത്തുകയാണ് പോലിസും ജനപ്രതിനിധികളും. ആലുവ ബൈപാസ് മെട്രോ സ്‌റ്റേഷന് അനുബന്ധമായി നിര്‍മിക്കുന്ന ടിക്കറ്റ് കൗണ്ടര്‍ നിര്‍മാണമാണ് ഇഴയുന്നത്. മെട്രോ സ്‌റ്റേഷന്‍ ഉദ്്ഘാടനം കഴിഞ്ഞ് ഒന്നര മാസമായിട്ടും ബൈപാസില്‍ എന്‍എച്ചിന് കുറുകെ നിര്‍മിക്കുന്ന കൗണ്ടറിന്റെ രണ്ട് തൂണുകളുടെ പൈലിങ്  മാത്രമാണ് പൂര്‍ത്തീകരിക്കാനായിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍എച്ച് റോഡിന്റെ പകുതി ബാരിക്കേഡുണ്ടാക്കി അടച്ചതാണ് നഗരത്തിലെ ഗതാഗത കുരുക്കിന്റെ പ്രധാന കാരണം. ഈ ഭാഗത്തെ ബാരിക്കേഡ് നിര്‍മാണവും റോഡിന്റെ വീതിക്കുറവും നഗരത്തെ ഗതാഗത കുരുക്കില്‍ അകപ്പെടുത്തുമ്പോഴും പകരം സംവിധാനങ്ങളൊരുക്കുവാനോ മെട്രോ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാനോ അധികൃതര്‍ക്കായിട്ടില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് അനുദിനം വര്‍ധിക്കുമ്പോഴും ട്രാഫിക്ക് അഡൈ്വയ്‌സറി ബോര്‍ഡ് യോഗം ചേരുവാനോ തീരുമാനങ്ങളെടുക്കുവാനോ ഒരു ശ്രമവും ഉദ്യോഗസ്ഥരുടെയോ ജനപ്രതിനിധികളുടേയോ ഭാഗത്ത് നിന്നും നടക്കുന്നില്ലെന്നാണ് ആക്ഷേപം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക