|    Apr 25 Tue, 2017 3:56 pm
FLASH NEWS

ആലുവയിലും പരിസരപ്രദേശങ്ങളിലും ചൂതാട്ടകേന്ദ്രങ്ങള്‍ വ്യാപകം

Published : 1st November 2016 | Posted By: SMR

ആലുവ: ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെ ആലുവയിലും പരിസരപ്രദേശങ്ങളിലും വന്‍ ചൂതാട്ടകേന്ദ്രങ്ങള്‍ വ്യാപകമാവുന്നു. ആലുവയിലും സമീപ പ്രദേശങ്ങളിലുമുള്ള ചില വന്‍കിട ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ലക്ഷങ്ങളുടെ ചൂതാട്ട കേന്ദ്രങ്ങള്‍ സജീവമായിട്ടുള്ളത്. സമൂഹത്തിലെ ഉന്നതരായ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും നിത്യ സന്ദര്‍ശകരായ ആലുവ ദേശത്തെ ഒരു പ്രമുഖ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് വന്‍ ചൂതാട്ടവും അനാശാസ്യങ്ങളും അരങ്ങേറുന്നത്. പ്രമുഖരടക്കം അംഗങ്ങളായിട്ടുള്ള ഹോട്ടലുകളില്‍ പലതും രാപകല്‍ സമയത്തും ചൂതാട്ടകേന്ദ്രങ്ങളായിട്ടാണ് പ്രവര്‍ത്തിച്ചുവരുന്നത്. ദിനംപ്രതി 30 ലക്ഷം രൂപയുടെ വരെ ചൂതാട്ട മല്‍സരങ്ങളാണ് ഇവിടെ നടന്നുവരുന്നത്. ചൂതാട്ട കേന്ദ്രങ്ങള്‍ വ്യാപകമായിട്ടും പോലിസ് നടപടിയെടുക്കുന്നില്ലെന്നാണ് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുള്ളത്. ചൂതാട്ടകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് റൂറല്‍ ജില്ലയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ചൂതാട്ടകേന്ദ്രങ്ങളില്‍നിന്നും പോലിസ് വന്‍തുക കൈപ്പറ്റുന്നതായും ആക്ഷേപമുണ്ട്. ചില സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും പോലിസ് രഹസ്യ സഹായം നല്‍കുന്നതായും ആരോപമണമുയര്‍ന്നിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day