|    Dec 15 Sat, 2018 9:44 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആലുവക്കാരെ അപമാനിച്ചിട്ടില്ല; പ്രതികള്‍ക്കു ഭീകരബന്ധവും: മുഖ്യമന്ത്രി

Published : 9th June 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രതിപക്ഷ അംഗങ്ങള്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നവരാണെന്നും ആലുവക്കാര്‍ തീവ്രവാദ ബന്ധമുള്ളവരാണെന്നും പറഞ്ഞെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ആലുവ ഒരു സ്വതന്ത്ര റിപബ്ലിക് അല്ലെന്നും കേരളത്തിന്റെ ക്രമസമാധാന പാലനം അതേ രീതിയില്‍ നടക്കേണ്ട സ്ഥലമാണെന്നുമാണു പറഞ്ഞത്.
പോലിസിനെ ആക്രമിച്ചവര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്നതു വസ്തുതയാണ്. എനിക്ക് ആലുവക്കാരെ നല്ലതു പോലെ അറിയാം. അവിടെ തീവ്രവാദത്തെ നല്ലതുപോലെ എതിര്‍ക്കുന്ന ഉശിരന്മാരായ ആളുകളുണ്ട്.
പോലിസുകാരെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ കശ്മീരില്‍ വച്ച് ഭീകരവാദപ്രവര്‍ത്തനത്തിനിടയില്‍ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട മുഹമ്മദ് റഹീമിനൊപ്പം വിവിധ കേസുകളില്‍ കൂട്ടുപ്രതി ആയിരുന്നു. തീവ്രവാദബന്ധം മാത്രമല്ല, ഭീകരബന്ധവും ഉണ്ടെന്നാണ് ഇതില്‍ വ്യക്തമാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss