|    Dec 14 Thu, 2017 6:13 am
FLASH NEWS
Home   >  National   >  

ആലിബാബയും നാല്‍പ്പത് കള്ളന്മാരും അടങ്ങുന്ന കമ്മിറ്റിയാണ് എഎപി:കോണ്‍ഗ്രസ്

Published : 1st September 2016 | Posted By: mi.ptk

shobha-oza

ന്യൂഡല്‍ഹി: ആലിബാബയും നാല്‍പ്പത് കള്ളന്മാരുമുള്ള കമ്മിറ്റിയാണ് ആംആദ്മി പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ്. രണ്ട് സ്ത്രീകളുമൊത്തുള്ള വീഡിയോയുടെ പേരില്‍ ആരോപണം നേരിടുന്ന മുന്‍ മന്ത്രി സന്ദീപ് കുമാറിനെ കെജരിവാള്‍ പുറത്താക്കിയതിനോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ്. സന്ദീപിനെ കൂടാതെ വേറെയും രണ്ട് മന്ത്രിമാര്‍ ഇതിന് മുന്‍പ് ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്. ഒരുഭാഗത്ത് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ അഴിമതിക്കാരായി ചിത്രീകരിച്ച് പുതിയൊരു രാഷ്ട്രീയ സമവാക്യവുമായാണ്  ആംആദ്മി പാര്‍ട്ടി ആരംഭിച്ചത്. എന്നാല്‍ സന്ദീപ് കുമാറിന്റെ പുറത്താക്കലിലൂടെ എഎപിയിലുള്ളത് നിഷ്‌കളങ്കരായ നേതാക്കളല്ലെന്ന് ഒരിക്കല്‍കൂടി വ്യക്തമാകുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ശോഭ ഓസ ആരോപിച്ചു. ഡല്‍ഹി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് പുറത്താക്കപ്പെട്ട സന്ദീപ് കുമാര്‍. രണ്ട് സ്ത്രീകളുമായുള്ള വീഡിയോയുടെ പേരിലാണ് സന്ദീപ് കുമാറിനെ കെജരിവാള്‍ പുറത്താക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക