|    Jun 25 Mon, 2018 10:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ആലിപ്പഴം വീണ് വിമാനം അപകടത്തില്‍ ; യാത്രക്കാരെ രക്ഷപ്പെടുത്തി

Published : 4th August 2017 | Posted By: fsq

ഇസ്താംബൂള്‍: ആലിപ്പഴം വീണ് അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രക്കാരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. യാത്രക്കാരും ജീവനക്കാരുമടക്കം 121 പേരുമായി തുര്‍ക്കിയിലെ ഇസ്താംബൂള്‍ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന അറ്റ്‌ലസ് ഗ്ലോബലിന്റെ എ320 ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  പൈലറ്റ് അലക്‌സാണ്ടര്‍ അകോപോവിന്റെ സമയോചിത ഇടപെടലിലൂടെയാണ് യാത്രക്കാരുടെ ജിവന്‍ രക്ഷപ്പെടുത്താനായത്. അപകടശേഷം വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും പിന്നീട് വീണ്ടെടുത്ത് അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്താവളം അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിക്കുന്നതിനിടയിലാണ് അടിയന്തര ലാന്‍ഡിങ്ങിന് പൈലറ്റ് അനുമതി തേടിയത്.പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ് അപ്രതീക്ഷിതമായ ആലിപ്പഴവര്‍ഷത്തെ തുടര്‍ന്ന് വിമാനം അപകടത്തില്‍പ്പെട്ടത്. മഞ്ഞുകട്ടകള്‍ ശക്തമായി വന്നിടിച്ചതിനെത്തുടര്‍ന്ന് വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss