|    Apr 24 Tue, 2018 10:47 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ആലപ്പുഴ സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

Published : 11th August 2016 | Posted By: SMR

റിയാദ്: തലസ്ഥാന നഗരിയില്‍ നിന്ന് 50 കിമീ അകലെ മുസാഹ്മിയയിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു. മുസാഹ്മിയയില്‍ വെല്‍ഡറായി ജോലി ചെയ്യുകയായിരുന്ന ആലപ്പുഴ കുറത്തിയാട് കാഞ്ഞിരവിള കിഴക്കേതില്‍  രാജേന്ദ്രന്‍(46) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട്  ദുര്‍മയിലേക്കുള്ള യാത്രയ്ക്കിടെ ഇദ്ദേഹം സഞ്ചരിച്ച കാര്‍ ട്രെയ്‌ലറില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ രാജേന്ദ്രന്‍ മരിച്ചു.
22 വര്‍ഷമായി മുസാഹ്മിയയില്‍ ജോലി ചെയ്യുന്ന രാജേന്ദ്രനൊപ്പമാണ്  കുടുംബവും താമസം. കരുണാകരന്റെയും പരേതയായ അമ്മിണിയമ്മയുടെയും മകനാണ് രാജേന്ദ്രന്‍. ദീപയാണ് ഭാര്യ. ദേവിക ഏക മകളാണ്.
ദുര്‍മ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ സജ്ജാദ് ഖാന്‍ പത്തനംതിട്ട രംഗത്തുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss