|    Nov 24 Fri, 2017 8:19 pm
FLASH NEWS

ആലപ്പുഴ- തുമ്പൂര്‍മൊഴി മോഡല്‍ കംപോസ്റ്റിങ് സമ്പ്രദായവുമായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്‌

Published : 13th August 2017 | Posted By: fsq

 

നിലമ്പൂര്‍: മാലിന്യ മുക്ത ചാലിയാര്‍ പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിനും മാലിന്യ സംസ്‌കരണത്തിന് പദ്ധതി തുടങ്ങുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പി പി സുഗതന്‍. ആലപ്പുഴ ജില്ലയിലെ തുമ്പൂര്‍മൊഴി മോഡല്‍ കംപോസ്റ്റിംങ് സമ്പ്രദായമാമാണ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുക. സര്‍ക്കാര്‍ ഏജന്‍സിയായ കോസ്റ്റ് ഫോര്‍ഡിനാണ് പദ്ധതിയുടെ ചുമതല. മാലിന്യമുക്ത ചാലിയാര്‍  പദ്ധതിയുടെ ഭാഗമായി നടക്കുന്ന സര്‍വേയിലൂടെ വീടുകളിലെ വേസ്റ്റ് അളവ് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെയും, കച്ചവടസ്ഥാപനങ്ങളുടെയും മാലിന്യത്തിന്റെ അളവ് കണ്ടെത്തും. പഞ്ചായത്ത് അടിസ്ഥാനത്തിലായിരിക്കും കംപോസ്റ്റ് സ്ഥാപിക്കുക. ഇതിന് 220000 രൂപ ചിലവ് വരും. പ്ലാസ്റ്റിക് മാലിന്യം ഒഴികെയുള്ള മുഴുവന്‍ ജൈവ അജൈവ മാലിന്യങ്ങളും 90 ദിവസംകൊണ്ട് കമ്പോസ്റ്റ് വളമായി മാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക