|    Oct 17 Wed, 2018 2:35 pm
FLASH NEWS

ആലപ്പുഴ ജനറല്‍ ആശുപത്രി : ആധുനിക ഡയാലിസിസ് സെന്റര്‍ 12ന് ആരംഭിക്കും

Published : 9th September 2017 | Posted By: fsq

 

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ 12 ന് പ്രവര്‍ത്തനം ആരംഭിക്കും. ഇന്നലെ നഗരസഭ വിളിച്ചു ചേര്‍ത്ത അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ്  ചെയര്‍മാന്‍ തോമസ് ജോസഫ് ഇക്കാര്യം അറിയിച്ചത്. രാവിലെ 9.30 ന് മന്ത്രി ജി സുധാകരന്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. കെസി വേണുഗോപാല്‍ എംപിയും ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്രസഹായത്തോടെ ആലപ്പുഴ നഗരസഭ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ പത്തുകിടക്കകള്‍ ഉണ്ടാവും. പ്രതിദിനം 20 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സേവനം ജനറല്‍ ആശുപത്രിയില്‍ നിന്നും ലഭിക്കും. പത്ത് മെഷീനുകളാണ് ഇതിനായി ജനറല്‍ ആശുപത്രിയില്‍ ക്രമീകരിച്ചിട്ടുള്ളത്. പുറത്ത് 1500 മുതല്‍ 3000 രൂപ വരെയാണ് ഒരു തവണ ഡയാലിസിസ് ചെയ്യുന്നതിനായി ഈടാക്കുന്നത്. സൗജന്യ നിരക്കില്‍ ഡയാലിസിസ് ലഭ്യമാക്കാനാണ് ആദ്യഘട്ടത്തില്‍ നഗരസഭ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് 500 രൂപയായി നിജപ്പെടുത്തി. ഇന്ന് ചേരുന്ന ആശുപത്രി മാനേജ്‌മെന്റ് സമിതിയില്‍ (എച്ച്എംസി) ഇക്കാര്യം ചര്‍ച്ച ചെയ്ത് ഡയാലിസിസിനു ചെറിയ ഒരു തുക ഈടാക്കാന്‍ തീരുമാനിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്കായി ശീതീകരിച്ച മുറികള്‍ക്കു പുറമെ ഡോക്ടര്‍മാര്‍, നഴ്‌സ് എന്നിവര്‍ക്കായും പ്രത്യകം മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. എമര്‍ജന്‍സി കേസുകള്‍ക്കായി ഒരു ഡയാലിസിസ് മെഷീന്‍ മാറ്റിവച്ചിട്ടുണ്ട്. അതിനു പുറമെ എയ്ഡ്‌സ് രോഗികള്‍ക്കായും ഒരു ഡയാലിസിസ് മെഷീന്റെ സേവനം ഇവിടെ നിന്നും ലഭ്യമാവും. ആധുനിക രീതിയിലുള്ള ഡയാലിസിസ് സെന്ററാണ് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. ടെക്‌നീഷ്യ•ാര്‍ക്കു പുറമെ നെഫ്രോളജിസ്റ്റിന്റെ സേവനവും ജനറല്‍ ആശുപത്രിയില്‍  ലഭിക്കും. നിലവില്‍ അറുപതോളം പേര്‍ ഇതിനോടകം തന്നെ ഡയാലിസിസിനായി അപേക്ഷകള്‍ സമര്‍പ്പിച്ചു കഴിഞ്ഞുവെന്ന് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി മെഹബൂബ് പറഞ്ഞു. നിലവില്‍ 25 ലക്ഷം രൂപ മോര്‍ച്ചറി—ക്കായി വകയിരുത്തിയിട്ടുണ്ട്. ജനുവരിയില്‍ മോര്‍ച്ചറിയും പ്രവര്‍ത്തന സജ്ജമാവും. ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം വിലയിരുത്തി കെസി വേണിഗോപാല്‍ എംപി ഒരു ആംബുലന്‍സ് നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. പത്ത് ഡയാലസിസ് മെഷീനുകള്‍ നല്‍കാമെന്ന് മന്ത്രി ജി സുധാകരനും ഉറപ്പു നല്‍കിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയിലെ പോരായ്മ—കള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരായ കെകെ ശൈലജ, ജി സുധാകരന്‍, തോമസ് ഐസക്, കെസി വേണുഗോപാല്‍ എംപി എന്നിവരെ വിളിച്ച് ചേര്‍ത്ത്  അവലോകന യോഗം ഉടന്‍ നടത്തും. ഡയാലിസിസ് സെന്ററിന്റെ ഉപകരണങ്ങള്‍ക്കാവ—ശ്യയമായ തുകയെ സംബന്ധിച്ചുള്ള കണക്കും കാര്യങ്ങളും ഒരു ബൈലോ തയ്യാറാക്കി അടുത്ത കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. നഗരത്തിലെ കുടിവെളള പ്രശ്‌നം പരിഹരിക്കുന്നതിനായി കലക്ടറുടെ സാന്നിധ്യത്തില്‍ മന്ത്രി മാത്യു ടി തോമസുമായി അടിയന്തര യോഗം ചേരുമെന്നും ചെയര്‍മാന്‍ അറിയിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍  ബീന കൊച്ചുബാവ, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ജി മനോജ്കുമാര്‍, എ എ റസാക്ക്, മോളി ജേക്കബ്, കൗണ്‍സിലര്‍മാരായ ബഷീര്‍ കോയപറമ്പന്‍, എം കെ നിസാര്‍, വിജയകുമാര്‍, പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണ്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss