|    Aug 20 Sun, 2017 2:07 am
FLASH NEWS

ആലപ്പുഴ ഉപജില്ലാ കലോല്‍സവത്തിന് തുടക്കമായി

Published : 1st December 2016 | Posted By: SMR

ആലപ്പുഴ: ആലപ്പുഴ ഉപജില്ലാ കലോത്സവത്തിന് ആര്യാട് ഗവണ്‍മെന്റ് വി എച്ച് എസ് എസില്‍ തുടക്കമായി. സ്‌കൂള്‍ എച്ച് എം മേരിമ്മ തോമസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന സാംസ്‌ക്കാരിക ജാഥ നടന്നു. നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് ഫല്‍ഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജി മനോജ്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ എ സാബു, എസ് എം സി ചെയര്‍മാന്‍ പി വി വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നതിന്റെ ഭാഗമായി കലോത്സവ വേദിയില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്. ചില്ല് ഗ്ലാസുകളും സ്റ്റീല്‍ ഗ്ലാസുകളും പേപ്പര്‍ തോരണങ്ങളുമാണ് ഉപയോഗിക്കുന്നത്. അതിഥികള്‍ക്ക് പൂവും പുസ്തകവുമാണ് സമ്മാനമായി നല്‍കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ബി മെഹബൂബ്, കെ എ സാബു, പാര്‍വ്വതി സംഗീത്, എ എ റസാഖ്, ഡി സലിംകുമാര്‍, അശ്വിനി അയ്യപ്പന്‍, ജിമ്മി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉമാനാഥന്‍ പി കെ നന്ദി പറഞ്ഞു. ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഏഴ് വേദികളില്‍ 313 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഡിസംബര്‍ മൂന്നിന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും.കെ സി വേണുഗോപാല്‍ എം പി സമ്മാനദാനം നിര്‍വ്വഹിക്കും. ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി മാത്യു പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക