|    Oct 19 Thu, 2017 5:47 am
FLASH NEWS

ആലപ്പുഴ ഇഎസ്‌ഐ ആശുപത്രി : ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിര്‍മിക്കും: മന്ത്രി ജി സുധാകരന്‍

Published : 11th August 2017 | Posted By: fsq

 

ആലപ്പുഴ: ആലപ്പുഴ ഇഎസ്‌ഐ ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിര്‍മ്മിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു..1956 ല്‍ കേരളത്തില്‍ ഇ.എസ്.ഐ സ്‌കീം ആരംഭിച്ചപ്പോള്‍ ഉള്‍പ്പെട്ട നാല് ജില്ലകളില്‍ ഒന്നാണ് ആലപ്പുഴ. ആലപ്പുഴ ജില്ലയില്‍ 55 കിടക്കളുള്ള ആശുപത്രിയും 14 ഡിസ്‌പെന്‍സറികളുമാണ് നിലവിലുള്ളത്. ഡിസ്‌പെന്‍സറികളില്‍ മൂന്ന് എണ്ണം ഒഴികെ ബാക്കിയെല്ലാം വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇഎസ്‌ഐ പദ്ധതിയുടെ പൂര്‍ണമായ ഫലങ്ങള്‍ ആലപ്പുഴയിലെ തൊഴിലാളികള്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നും അതിനു പ്രധാന കാരണം ആശുപത്രി കെട്ടിടത്തിന്റെ ശോചനീയാവസ്ഥയാണെന്നും മന്ത്രി  അറിയിച്ചു.  അടിയന്തിരമായി വാര്‍ഷിക മെയിന്റനന്‍സ് നടത്തണമെന്നും കെട്ടിടത്തിന് ബലക്ഷയമുണ്ടെങ്കില്‍ അവ പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിര്‍മിക്കണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു. തൊഴിലാളി വിഹിതമായി കേരളത്തില്‍ നിന്നും കോടിക്കണക്കിന് രൂപ ലഭിച്ചിട്ടും ഇഎസ്‌ഐ കോര്‍പറേഷന്‍ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും തൊഴിലാളികള്‍ക്ക് മതിയായ ചികില്‍സ നല്‍കുന്നതിലും ആശുപത്രികള്‍ക്ക് ആവശ്യമായ ഭൗതികസാഹചര്യം സൃഷ്ടിക്കുന്നതിലും അവഗണന കാട്ടുന്നതായി ആദ്ദേഹം പറഞ്ഞു. ആലപ്പുഴ ഇഎസ്‌ഐ ആശുപത്രിയ്ക്ക് ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ കെട്ടിടം സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്നതിന് നിയമപരമായ തടസ്സമില്ലെന്ന് ഇഎസ്‌ഐ കോര്‍പറേഷന്‍ യോഗത്തില്‍ അറിയിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക രീതിയില്‍ ആലപ്പുഴ ഇഎസ്‌ഐ ആശുപത്രിക്കു വേണ്ടി ഒരു ബഹുനില മന്ദിരം നിര്‍മിക്കുവാന്‍ തീരുമാനിച്ചതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ഇതിനാവശ്യമായ തുക കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ടെത്തുമെന്ന് ബഹു. ധാനകാര്യ വകുപ്പ് മന്ത്രി ഡോ. റ്റി എം തോമസ് ഐസക്കും അറിയിച്ചു.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലം കണ്ടെത്തി നല്‍കിയാല്‍ ഡിസ്‌പെന്‍സറികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിച്ചു നല്‍കാമെന്ന് ഇഎസ്‌ഐ കോര്‍പറേഷന്‍ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ആലപ്പുഴ ഇഎസ്‌ഐ ആശുപത്രിക്കും ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് വിശദമായ പ്രോജക്ട് റിപോര്‍ട്ട് തയ്യാറാക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. ആഗസ്റ്റ് മാസം 28 ന് പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറും ആലപ്പുഴ ഇഎസ്‌ഐ ആശുപത്രിയിലെ സൂപ്രണ്ടും ആശുപത്രിയിലെ ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കുമെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക