|    Jul 20 Fri, 2018 1:48 pm
FLASH NEWS

ആലപ്പുഴയുടെ പൈതൃകവും ചരിത്രവും ചുമര്‍ ചിത്രമാവുന്നു

Published : 15th September 2017 | Posted By: fsq

 

ആലപ്പുഴ: സംസ്ഥാന കയര്‍ വികസന വകുപ്പ് ഒക്‌ടോബര്‍ 4 മുതല്‍ ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരള 2017ന്റെ പ്രചാരണാര്‍ഥം നഗരത്തിലെ പ്രധാനപ്പെട്ട ചുവരുകളില്‍ കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്മാര്‍ ചിത്രം വരയ്ക്കുന്നു. ആലപ്പുഴയുടെ പൈതൃകവും ചരിത്രവും കയര്‍ വ്യവസായത്തിന്റെ നാള്‍ വഴികളും ചിത്രങ്ങളില്‍ ആലേഖനം ചെയ്യപ്പെടും. ആലപ്പുഴ പൈതൃക നഗര പദ്ധതിയുടെ ഭാഗമായി ചുവര്‍ ചിത്രരചന മാറും. ഒക്‌ടോബര്‍ 5 മുതല്‍ 9 വരെ നടക്കുന്ന കയര്‍ കേരളയുടെ പ്രചാരണാര്‍ഥം വ്യത്യസ്ത മേഖലകളിലെ ആളുകള്‍ ആലപ്പുഴയില്‍ എത്തുകയാണ്.  പ്ലാസ്റ്റിക്ക് രഹിത പ്രചാരണമാണ് കയര്‍ കേരള മുന്നോട്ട് വയ്ക്കുന്നത്. കയറിലും തുണിയിലും മതിലുകളിലുമായി  പ്രചാരണം മാറുകയാണ്.  പരിസ്ഥിതി സൗഹൃദ പ്രചാരണമാണ് കയര്‍ കേരള മുന്നോട്ട് വയ്ക്കുന്നത്. ചുമര്‍ ചിത്ര രചനയുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് ആലപ്പുഴ ഗേള്‍സ് ഹൈസ്‌ക്കൂളില്‍  ശില്‍പ്പി ക്രാനായി കുഞ്ഞിരാമന്‍ നിര്‍വഹിക്കും. സംസ്ഥാന ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ മുഖ്യാതിഥി ആയിരിക്കും.  ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേരള സ്റ്റേറ്റ്  കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍, കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. സായികുമാര്‍, ഫോംമാറ്റിങ്‌സ് ചെയര്‍മാന്‍ കെ ആര്‍ ഭഗീരഥന്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോ ര്‍ഡ് ചെയര്‍മാന്‍ കെകെ ഗണേശന്‍, കയര്‍ യന്ത്രനിര്‍മാണ ഫാക്ടറി ചെയര്‍മാന്‍  കെ പ്രസാദ്, ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോണിതോമസ്, ഓള്‍ഗോമേരി റോഡ്രിഗ്‌സ് ചടങ്ങില്‍ സംബന്ധിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss