|    Oct 15 Mon, 2018 6:54 pm
FLASH NEWS

ആലപ്പുഴയില്‍ സ്വകാര്യ ബസ് സര്‍വീസ് വീണ്ടും അവതാളത്തില്‍

Published : 26th September 2017 | Posted By: fsq

 

ആലപ്പുഴ: ആലപ്പുഴയിലെ സ്വകാര്യ ബസ് സര്‍വീസ് വീണ്ടും അവതാളത്തിലായി. കഴിഞ്ഞ ദിവസം വൈകീട്ട് വിദ്യാര്‍ഥികള്‍ സ്വകാര്യ ബസ് ജീവനക്കാരെ മര്‍ദ്ദിച്ച് ആശുപത്രിയിലാക്കി എന്നാരോപിച്ച് തൊഴിലാളികള്‍ ശനിയാഴ്ച മിന്നല്‍പ്പണിമുടക്ക് നടത്തിയിരുന്നു. ഇന്ന് വീണ്ടും ഒരുവിഭാഗം തൊഴിലാളികള്‍ പണിമുടക്കിലാണ്.  എന്നാല്‍, പ്രധാന തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. പണിമുടക്കിന്റെ മറവില്‍ ഒരുകൂട്ടം സാമൂഹികവിരുദ്ധരാണ് ബസ്സുകള്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്നതെന്ന് ബസ് ഉടമകളുടെ സംഘടനയായ കെബിടിഎ ആരോപിക്കുന്നു. ബൈക്കിലെത്തിയ രണ്ടുപേര്‍ മുഖംമറച്ചുവന്ന് തമ്പകച്ചുവടില്‍ ദേവിക ബസ്സിന്റെ മുന്‍വശത്തെ കണ്ണാടിച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. സമാനരരീതിയില്‍ വണ്ടാനത്ത് ലക്ഷ്മി എന്ന ബസ്സിന്റെയും ചില്ലുകള്‍ തകര്‍ത്തു. ദേവിക ബസ്സിന്റെ ഉടമയും ഡ്രൈവറുമായ ബിജുവിന് കൈയ്ക്ക് മുറിവേറ്റു. ഇതുസംബന്ധിച്ച് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാ കലക്ടര്‍, ആര്‍ടിഒ, ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് എന്നിവര്‍ക്ക് നിവേദനം നല്‍കി. ബസ്സുകള്‍ക്കുനേരെ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്ത് നിയമനടപടികളും ബസ്സുകള്‍ക്ക് പോലിസ് സംരക്ഷണം ഉറപ്പാക്കുന്നതുവരെ സര്‍വീസ് നിര്‍ത്തിവയ്്ക്കാനും തീരുമാനിച്ചതായി കേരള ബസ് ഉടമ കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ പി ജെ കുര്യന്‍, പിഎം ബഷീറുദ്ദീന്‍, എസ് എം നാസര്‍, ഷാജിലാല്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss