|    Jan 24 Tue, 2017 10:54 pm
FLASH NEWS

ആലപ്പുഴയില്‍ മത്സ്യബന്ധനബോട്ട് തകര്‍ന്നു;നാല് പേരെ കാണാതായതായി സംശയം

Published : 10th June 2016 | Posted By: mi.ptk

beach

ആലപ്പുഴ: ആലപ്പുഴയില്‍ ബോട്ട് തകര്‍ന്ന് നാല് പേരെ കാണാതായതായി സംശയം. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് ആഴക്കടലില്‍ തകര്‍ന്നത്. നാല് പേരെ ബോട്ടില്‍ കണ്ടു എന്ന് ചില മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാവികസേനയും തീരസംരക്ഷണ സേനയും തിരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയും കടല്‍ക്ഷോഭവും തിരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്. എഞ്ചിന്‍ തകരാറിലായതിനെതുടര്‍ന്ന് പ്രവര്‍ത്തനരഹിതമായ ബോട്ട് തിരയില്‍പെട്ട് തകരുകയായിരുന്നു എന്നാണ് കടലില്‍ ബോട്ടിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയവര്‍ പോലീസിന് നല്‍കിയ വിവരം. ബോട്ടിലുണ്ടായിരുന്നവര്‍ തകര്‍ന്ന ബോട്ടിന്റെ ഭാഗങ്ങളില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും ഇവര്‍ പറഞ്ഞു.
എന്നാല്‍ ആരെയും കാണാതായിട്ടില്ലെന്നും മൂന്ന് ദിവസമായി കടലില്‍ നങ്കൂരമിടുകയായിരുന്ന ബോട്ടാണ് തകര്‍ന്നതെന്നും ബോട്ടുടമ ബാബു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 315 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക