|    Dec 12 Tue, 2017 9:41 pm
FLASH NEWS
Home   >  Kerala   >  

ആലപ്പുഴയില്‍ നിന്ന് കാണാതായ അഞ്ച് മത്സ്യതൊഴിലാളികളെ രക്ഷിച്ചു

Published : 3rd December 2017 | Posted By: mi.ptk

ആലപ്പുഴ: ജില്ലയില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയി കടലില്‍ കാണാതായ അഞ്ചു പേരെ രക്ഷിച്ചു.ഇവരെ കോസ്റ്റ് ഗാര്‍ഡിന്റെ അഭിനവ് എന്ന കപ്പലില്‍ ബേപ്പൂരിലേക്ക് എത്തിക്കും.കോസ്റ്റ് ഗാര്‍ഡ് ഇക്കാര്യം ജില്ലാ കളക്ടര്‍ ടി.വി. അനുപമയെ അറിയിച്ചു.
നവംബര്‍ 29 ന് ജോയല്‍ എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിനു പോയ സിബിച്ചന്‍, ജോയി കാട്ടൂര്‍, യേശുദാസ് ചെട്ടികാട്, ഷാജി (ഇഗ്‌നേഷ്യസ്) തുമ്പോളി, ജോസഫ് ചെട്ടിക്കാട് എന്നിവരാണ് കപ്പലിലുള്ളത്. ചാവക്കാടിന് 300 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ഇവരെ കണ്ടെത്തിയത്.
ഇവരെ കോഴിക്കോട്ടു നിന്ന് ആലപ്പുഴയിലെത്തിക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് സംവിധാനമൊരുക്കിയതായി കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക