|    Nov 14 Wed, 2018 6:45 am
FLASH NEWS

ആലത്തൂര്‍-വാഴക്കോട് സംസ്ഥാനപാത തകര്‍ന്നു

Published : 9th August 2018 | Posted By: kasim kzm

ആലത്തൂര്‍: വന്‍മരം കടപുഴകിയതിനെ തുടര്‍ന്ന് ആലത്തൂ ര്‍-വാഴക്കോട് സംസ്ഥാനപാത തകര്‍ന്നു. ഇന്നലെ ഉച്ചയോടെയാണ് സംസ്ഥാന പാതയ്ക്കരികിലെ വാകമരം കടപുഴകിയത്. മരത്തിന്റെ വേര് റോഡിന് ഭീഷണിയാണെന്ന് തേജസ് നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നു. ആലത്തൂര്‍-വാഴക്കോട് സംസ്ഥാന പാതയിലെ കാവശ്ശേരി പൂരപ്പറമ്പിനു സമീപമാണ് സംഭവം.
റോഡരികിലെ പാടത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന വാകമരത്തിന്റെ വേര് റോഡിലേക്ക് വ്യാപിച്ചതുകാരണം ഈ ഭാഗത്തെ റോഡ് ഉയര്‍ന്നിട്ടുണ്ടായിരുന്നു. മഴ ശമിക്കാതെ പെയ്തതോടെ മരം വേരോടെ കടപുഴകി പാടത്തേക്ക് വീഴാന്‍ സാധ്യതയുണ്ടെന്നും ഇങ്ങനെ വീണാല്‍ വേരുള്ള റോഡിന്റെ ഭാഗം പൂര്‍ണമായും തകരുമെന്നുമാണ് തേജസ് മുന്നറിയിപ്പ് നല്‍കിയത്. രണ്ട് വാഹനങ്ങള്‍ ഒരുമിച്ച് പോവുമ്പോള്‍ റോഡിന്റെ ഉയരവ്യത്യാസം അപകടത്തിനും കാരണമാകുമെന്ന് അന്നേ നാട്ടുകാര്‍ പറഞ്ഞിരുന്നു.
പൊതുമരാമത്ത് അധികൃതര്‍ ഇടപെട്ടിരുന്നെങ്കില്‍ മരം മാത്രം മുറിച്ചു മാറ്റി പ്രശ്‌നം പരിഹരിക്കാമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരം വീണതിനെ തുടര്‍ന്ന് സമീപത്തെ പാടത്തെ ഒന്നാം വിള നെല്‍കൃഷിയും നശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss