|    Oct 20 Fri, 2017 6:21 pm
FLASH NEWS

ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി

Published : 18th October 2016 | Posted By: Abbasali tf

ആലത്തൂര്‍:അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കും. ഈ മാസം 29ന് കാലത്ത് 9.30ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ആലത്തൂര്‍ അലിയാമഹല്‍ ഹാളില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.നിയോജക മണ്ഡലത്തിലെ 63  സര്‍ക്കാര്‍എയ്ഡഡ് പൊതു വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുക.51 െ്രെപമറി സ്‌കൂളുകളും 12 എച്ച്എസ്,എച്ച്.എസ്എസ്. എന്നിവ ഉള്‍പ്പെടെയാണിത്. 30,000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും.1200ഓളം അധ്യാപകര്‍ ഇതില്‍ പങ്ക് വഹിക്കും.നിര്‍വഹണത്തില്‍ പിടിഎകള്‍ക്ക് മുഖ്യ സ്ഥാനം നല്‍കും.എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും പൊതുവായ നിറം,പൊതുവായ യൂണിഫോം,ശിശു-സൗഹൃദ ഇരിപ്പിടം,ശൗചാലയം,കുടിവെള്ളം,സ്മാര്‍ട്ട് ക്ലാസ് മുറികള്‍,ക്ലാസ് ലൈബ്രറി,എല്‍പിസ്‌കൂള്‍ മുതല്‍ എല്ലായിടത്തും കംപ്യൂട്ടര്‍,ഇന്റര്‍നെറ്റ് സൗകര്യം,എല്‍സിഡി.പ്രോജക്ടര്‍,ലാപ് ടോപ്പ് എന്നിവ നല്‍കും. സ്‌കൂളുകള്‍ക്ക് ചുറ്റുമതില്‍,ഗേറ്റ് തുടങ്ങിയ സൗകര്യങ്ങളും വരും.എല്‍പി,യുപി.,എച്ച്എസ്,എച്ച്എസ്എസ്,എന്നിങ്ങനെ തിരിച്ച് ഭാഷാപഠനം,കരിയര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം,തൊഴില്‍ പരിശീലനം,എസ്എസ്എല്‍സിഫലം മെച്ചപ്പെടുത്താന്‍ പ്രാദേശിക പഠന കേന്ദ്രം ആരംഭിക്കല്‍ തുടങ്ങി അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.നാല്,ഏഴ് ക്ലാസുകളില്‍ പത്താം ക്ലാസിന് തുല്യമായ മൂല്യ നിര്‍ണ്ണയം ഉണ്ടാകും. ഓരോ സ്‌കൂളിന്റെയും പ്രാദേശികമായ ആവശ്യകതയും സാഹചര്യവും കൂടി പരിഗണിച്ചാണ് പദ്ധതി ആവിഷ്‌കരിക്കുക.എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരെ ഇതുമായി സഹകരിപ്പിക്കും.ത്രിതല പഞ്ചായത്തുകള്‍,എംഎല്‍എ,എംപി  എന്നിവയുടെ ഫണ്ടുകള്‍ ലഭ്യമാക്കും.ഭാവിയില്‍ സര്‍ക്കാര്‍ ആരംഭിക്കുന്ന പുതു പദ്ധതികള്‍ ഇതുമായി സംയോജിപ്പിക്കും.ആലോചനാ യോഗം കെ ഡി പ്രസേനന്‍ എംഎല്‍എ. ഉദ്ഘാടനം ചെയ്തു.ടി ജിഗംഗാധരന്‍ അധ്യക്ഷനായി.സി പ്രകാശന്‍,സുമാവലി മോഹന്‍ദാസ്,ആര്‍.വേണു,വി.ജെ.ജോണ്‍സണ്‍,ലളിത്,എം എ അരുണ്‍കുമാര്‍ സംസാരിച്ചു.ഭാരവാഹികളായി ടി ജി ഗംഗാധരന്‍(ചെയ),എന്‍.രവിദാസന്‍,വി.കൃഷ്ണകുമാരി,സി.മോഹനന്‍(വൈ.ചെയ)വി ജെ ജോണ്‍സണ്‍(കണ്‍),എം എന്‍ വിനോദ്,ലളിത്(ജോ.കണ്‍) എന്നിവരെ തിരഞ്ഞെടുത്തു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക