|    May 26 Fri, 2017 8:36 pm
FLASH NEWS

ആലത്തൂര്‍ നഗരത്തിലെ സ്വര്‍ണക്കടകളില്‍ കവര്‍ച്ച; 11 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു

Published : 30th December 2015 | Posted By: SMR

ആലത്തൂര്‍: നഗരത്തിലെ സ്വര്‍ണക്കടകളില്‍ നിന്ന് 11 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും മോഷണം പോയി. ആലത്തൂര്‍ ടൗണ്‍ കോര്‍ട്ട് റോഡിലെ ലക്ഷ്മി ജ്വല്ലറി, വാനൂര്‍ റോഡിനു സമീപത്തെ പ്രൈഡ് ഫാഷന്‍ ജ്വല്ലറി എന്നിവിടങ്ങളിലാണ് മോഷണം നടന്നതെന്ന് ആലത്തൂര്‍ സിഐ എം കൃഷ്ണന്‍ പറഞ്ഞു. സമീപത്തെ സ്റ്റേഷനറി കടയായ സലീന സ്റ്റോറില്‍ മോഷണശ്രമമുണ്ടായെങ്കിലും ഒന്നും നഷ്ട്ടപ്പെട്ടില്ല.
പുറത്തുനിന്ന് ഷട്ടര്‍ കുത്തിത്തുറന്ന ശേഷം ജ്വല്ലറികള്‍ക്കകത്തെ ഗ്ലാസ് തകര്‍ത്താണ് മോഷണം നടത്തിയത്. ലക്ഷ്മി ജ്വല്ലറിയില്‍ നിന്നും 125 ഗ്രാം സ്വര്‍ണവും ഒരു കിലോ വെള്ളിയും 2500 രൂപയുമാണ് നഷ്ടമായത്. വാനൂര്‍ റോഡിനു സമീപത്തെ പ്രൈഡ് ഫാഷന്‍ ജ്വല്ലറിയില്‍ നിന്ന് 84.740 ഗ്രാം സ്വര്‍ണവും 10 കിലോ വെള്ളിയും 57,650 രൂപയുമാണ് നഷ്ടപ്പെട്ടത്. രാവിലെ ആറോടെ സമീപത്തെ ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം മനസ്സിലായത്.
തുടര്‍ന്ന് ആലത്തൂര്‍ സിഐ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും പാലക്കാട്ട് നിന്നുള്ള ഡോഗ് സ്‌ക്വാഡ് വിദഗ്ധന്‍ ജോയ്, വിരലടയാള വിദഗ്ധന്‍ സഹീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി കടയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രീതിയില്‍ ഷട്ടറിനു മുകളില്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. പ്രതിയുടെ ചിത്രം ജ്വല്ലറിയില്‍ സ്ഥാപിച്ച സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും സിസി ടിവി കാമറയിലെ ദൃശ്യം റെയില്‍വേ പോലിസിനു കൈമാറിയതായി സിഐ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day