|    Sep 20 Thu, 2018 2:18 pm
FLASH NEWS

ആലത്തൂര്‍ നഗരത്തിലെ അഴുക്കുചാല്‍ പ്രശ്‌നം : താല്‍ക്കാലിക പരിഹാരവുമായി പൊതുമരാമത്ത് വകുപ്പ്

Published : 30th January 2017 | Posted By: fsq

ആലത്തൂര്‍:നഗരത്തിലെ അഴുക്കുചാല്‍ പൊളിച്ചത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമായതോടെ കണ്ണില്‍ പൊടിയിട്ട്  പൊതുമരാമത്ത് വകുപ്പ്. ആലത്തൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ പവിഴം കോര്‍ണറിനു സമീപത്തു നിന്ന് ബസ് സ്‌റ്റോപ്പ് വരെയുള്ള  50 മീറ്ററോളം അഴുക്കുചാലാണ് മാലിന്യം റോഡിലേക്ക് ഒഴുകിയതോടെ കഴിഞ്ഞ ശനിയാഴ്ച പൊളിച്ചത്.
ദിനം പ്രതി നൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നു പോകുന്നതും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുന്നതുമായ പ്രധാന റോഡില്‍ അഴുക്കുചാല്‍ പൊളിച്ചതോടെ യാത്രക്കാരും യാത്രക്കാരും ദുരിതത്തിലായിരുന്നു. രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും തൊട്ടു കിടക്കുന്ന ബസ് സ്‌റ്റോപ്പിലെത്തുന്ന യാത്രക്കാരും അപകടാവസ്ഥവയിലായ അഴുക്കുചാലിനു സമീപത്തുകൂടെ പോകുന്നത് മൂലം നിരന്തരം യാത്രക്കാര്‍ അഴുക്കുചാലില്‍ വീഴാന്‍ കാരണമായിരുന്നു.
യാത്രക്കാരുടെ ദുരിതം സംബന്ധിച്ചു തേജസ് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.  ഇതേ തുടര്‍ന്നാണ് ഇന്നലെ രാവിലെ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ അഴുക്കു വെള്ളം ഒഴുകാന്‍ സിമന്റ് പൈപ്പ് സ്ഥാപിച്ച് ക്വാറി വേസ്റ്റിട്ട് മൂടിയത്. എന്നാല്‍ പാറപ്പൊടി കാറ്റത്ത് പൊടിക്കാറ്റായി മാറിയതോടെ സമീപത്തെ ബസ്‌സ്‌റ്റോപ്പില്‍ നില്‍ക്കുന്നവര്‍ക്കും വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ക്കും ഇത് കൂടുതല്‍ ദുരിതമായി മാറിയിരിക്കുകയാണ്. ഇതിനു സമീപത്തു തന്നെയുള്ള പൊട്ടിയ സ്ലാബുകള്‍ മാറ്റിയെങ്കിലും ഇതും തോന്നിയ പോലെയാണ്  ഇപ്പോള്‍ ഇട്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍ ഫണ്ടില്ലാത്തതാണ് താല്‍ക്കാലികമായി അഴുക്കുചാല്‍ മൂടാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss