|    Oct 23 Tue, 2018 11:35 pm
FLASH NEWS

ആലത്തൂര്‍ നഗരം മാലിന്യക്കൂമ്പാരമായി

Published : 8th September 2017 | Posted By: fsq

 

ആലത്തൂര്‍: നഗരം മാലിന്യ കൂമ്പാരമായി മാറി. എവിടെ വേണമെങ്കിലും മാലിന്യം തള്ളാമെന്ന സ്ഥിതി. നഗരത്തിലും പരിസരത്തുമായി വിവിധയിടങ്ങളില്‍ മാലിന്യ കൂമ്പാരം കാ രണം യാത്രക്കാര്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. മാലിന്യം തള്ളുന്നതിനായി കൃത്യമായ സ്ഥലമോ ക്രമീകരണമോ ഇല്ലാത്തതിനാല്‍ എല്ലാവരും തോന്നും പോലെ തള്ളുന്ന സ്ഥിതിയാണ്. നിയന്ത്രണമില്ലാതെ പ്ലാസ്റ്റിക് കവറിലാക്കിയാണ് പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത്. വ്യാപാര സ്ഥാപനങ്ങളിലേയും ബസ് സ്റ്റാന്റ്, സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലെ മാലിന്യവുമാണ് പഞ്ചായത്ത് നീക്കം ചെയ്യുന്നത്. മാലിന്യം തെരുവ് നായ്ക്കള്‍ കടിച്ചു വലിച്ച് പലയിടങ്ങളില്‍ ഉപേക്ഷിക്കുന്നതും ബുദ്ധിമുട്ടിക്കുന്നു. മെയിന്‍ റോഡ്, എസ്ബിഐ ബാങ്കിനു സമീപം, ലിങ്ക് റോഡ്, മൂച്ചിക്കാട്, ടെലഫോ ണ്‍ എക്‌സ്‌ചേഞ്ചിനു മുന്‍വശം, ടിബിക്കു സമീപം ട്രാന്‍സ്‌ഫോര്‍മറിനു മുന്‍ഭാഗം, ബാങ്ക് റോഡ് എന്നിവിടങ്ങളിലാണ് കൂടുതലായി മാലിന്യം നിക്ഷേപിക്കുന്നത്. ആലത്തൂര്‍ എഎസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ ഇടയിലുള്ള റോഡില്‍ പോലിസ് മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡ് വെച്ചിട്ടും ഫലമില്ല. ഓണാവധി കാരണം മാലിന്യം ശേഖരിക്കാന്‍ പഞ്ചായത്ത് വാഹനം എത്തിയില്ല. ഇതോടെ യാത്രക്കാര്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. അറവുമാലിന്യവും കോഴിവേസ്റ്റുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് മൂലം തെരുവ് നായ ശല്യവും വര്‍ധിച്ചു. ഇതിനാല്‍ നിരവധി ഇരുചക്രവാഹനങ്ങള്‍ അപകടത്തി ല്‍ പെടുന്ന സ്ഥിതിയുമുണ്ടായി. ടൗണിലെ മുഴുവന്‍ സ്ഥലങ്ങളിലേയും മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കമെന്ന ആവശ്യം ശക്തമവുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss