|    Dec 15 Fri, 2017 6:24 am
FLASH NEWS

ആലത്തൂര്‍ ടൗണില്‍ വഴിമുടക്കി ടെലഫോണ്‍ പോസ്റ്റ്

Published : 3rd December 2017 | Posted By: kasim kzm

ആലത്തൂര്‍: തിരക്കേറിയ ആലത്തൂര്‍ ടൗണില്‍ വഴിമുടക്കിയായി ടെലഫോണ്‍ പോസ്റ്റ്. നഗരത്തിലെ തകര്‍ന്ന അഴുക്കുചാല്‍ ഈയിടെ നന്നാക്കിയതോടെയാണ് നടവഴിയില്‍ സ്ലാബിനോട് ചേര്‍ന്ന് നില്‍ക്കുന്ന പോസ്റ്റ് മാര്‍ഗതടസം സൃഷ്ടിക്കുന്നത്. ഇതോടെ ടൗണില്‍ കാല്‍നട യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന പഴയ ടെലഫോണ്‍ പോസ്റ്റ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി  യാത്രക്കാരും വ്യാപാരികളും രംഗത്തെത്തി.
മെയിന്‍ റോഡില്‍ പവിഴം കോര്‍ണര്‍ മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് വരെ 50 മീറ്ററിലാണ് പുതുതായി അഴുക്കുചാല്‍ പണിതത്. ഡ്രെയിനേജ് കം ഫുട്പാത്ത് പദ്ധതിയിലുള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് അഴുക്കുചാല്‍ നിര്‍മിച്ചത്. നടപ്പാതയില്‍ ഒരിടത്തും ഒരുവിധ കയ്യേറ്റങ്ങളും അനുവദിക്കരുതെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക