|    Dec 18 Mon, 2017 5:02 am
FLASH NEWS

ആലത്തൂര്‍ ഉപജില്ലാ കായികമേള: ചിറ്റില്ലഞ്ചേരി എംഎന്‍കെഎം ജേതാക്കള്‍

Published : 12th November 2016 | Posted By: SMR

ആലത്തൂര്‍: ആലത്തൂര്‍ ഉപജില്ലാ കായിക മേളയില്‍ 260 പോയിന്റ് നേടി ചിറ്റില്ലഞ്ചേരി എം.എന്‍കെഎംഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. 146 പോയിന്റ് നേടി ബിഎസ്എസ്  ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും, 135 പോയിന്റ് നേടി ലൂര്‍ദ്ദ് മാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മംഗലംഡാം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം യു അസീസ് ഉദ്ഘാടനം ചെയ്തു. മേലാര്‍കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേമലത അധ്യക്ഷയായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ വേണു, മേലാര്‍കോട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന ഐ മന്‍സൂര്‍ അലി, പിടിഎ പ്രസിഡന്റ് എപ്രഭാകരന്‍, കെ പ്രമോദ്, പി ഉഷ, എച്ച്എംഫോറം കണ്‍വീനര്‍ എ സലീം അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ആലത്തൂര്‍ എസ്‌ഐ എസ് അനീഷ് സമ്മാനദാനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss