|    Jan 17 Tue, 2017 12:55 am
FLASH NEWS

ആലടി കുടിവെള്ള പദ്ധതി അവസാന ഘട്ടത്തില്‍

Published : 17th October 2016 | Posted By: Abbasali tf

തൊടുപുഴ: ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി അവസാന ഘട്ടത്തില്‍.1998ലാണ് പദ്ധതി ആരംഭിച്ചത്. സ്വപ്‌ന പദ്ധതിയാണിത്. ലോകബാങ്ക് സഹായത്തോടെ നിര്‍മിക്കുന്ന കുരിശുമലകുടിവെള്ള വിതരണ പദ്ധതിയുടെ പണികള്‍ ഇപ്പോള്‍ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്. പദ്ധതി കമ്മീഷന്‍ ചെയ്താല്‍ കട്ടപ്പന മുനിസിപ്പാലിറ്റി,ഇരട്ടയാര്‍,കാഞ്ചിയാര്‍. അയ്യപ്പന്‍കോവില്‍ എന്നീ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവും.കട്ടപ്പന ഇരട്ടയാര്‍  പഞ്ചായത്തുകളിലുള്ള കുടിവെള്ളം ക്ഷാമം പരിഹരിക്കാനാണ് 1996ല്‍ പദ്ധതി ആവിഷ്‌കരിച്ചത്.പെരിയാറിന്റ തീരത്ത് തോണിത്തടിയില്‍ പമ്പ്ഹൗസും കുരിശുമലയില്‍ ടാങ്കും നിര്‍മിച്ചു.ഇതിന് ശേഷം പദ്ധതിയുടെ തുടര്‍നിര്‍മ്മാണം മുടങ്ങുകയും ചെയ്തു. ശുദ്ധീകരണ പ്ലാന്റിന് സ്ഥലം ലഭിക്കാതെവന്നതാണ് പദ്ധതിയുടെ നിര്‍മാണം മുടങ്ങാന്‍ കാരണം.15 വഷത്തോളം പിന്നീട് പണികള്‍ ഒന്നും നടന്നില്ല.ഇതിനിടെ പദ്ധതി ഉപേക്ഷിക്കാന്‍ ശ്രമം നടന്നിരുന്നു.എംഎല്‍എ ആയിരുന്ന കെകെ ജയചന്ദ്രന്‍ മുഖ്യമന്ത്രി,റവന്യൂമന്ത്രി,ജലവിഭവവകുപ്പ് മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു.തുടര്‍ന്ന് പ്ലാന്റിന് സ്ഥലം കണ്ടെത്താന്‍ കലക്ടറെ ചുമതലപ്പെടുത്തുകയുമായിരുന്നു.കലക്ടര്‍ കുരിശുമലയിലെ 20 ഹെക്ടര്‍ റവന്യൂഭൂമിയില്‍ സര്‍വേ നടത്തി പ്ലാന്റിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയുമായിരുന്നു.ആദ്യം പ്രോജക്ടില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ഉണ്ടായിരുന്നില്ല. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അയ്യപ്പന്‍കോവിലിനെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.ഇതോടെ എല്ലാനടപടികളും വേഗത്തിലായി.പദ്ധതിയ്ക്ക് ആദ്യഘട്ടം 18 കോടിരൂപയായിരുന്നു വകയിരുത്തിയിരുന്നത്.എന്നാല്‍ പലഘട്ടങ്ങളിലായി 25 കോടി രൂപ ചിലവഴിച്ചുകഴിഞ്ഞു.ചെറിയമിനുക്ക് പണികള്‍ കൂടികഴിഞ്ഞാല്‍ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാകും. ഏഴ് ദശലക്ഷം ലിറ്റര്‍ വെള്ളം ഒരേസമയം ശുദ്ധീകരിക്കാന്‍ കഴിയുന്ന പ്ലാന്റാണ് പൂര്‍ത്തിയാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക