|    Oct 19 Fri, 2018 11:10 am
FLASH NEWS

ആലംപാടി ഉസ്താദ് അനുസ്മരണം

Published : 13th February 2018 | Posted By: kasim kzm

ആലംപാടി: ആലംപാടി സുന്നീ സെന്ററില്‍ ആലംപാടി ഉസ്താദ് അനുസ്മരണവും മഅഌത്തുല്‍ ബദ്‌രിയ്യായുടെ വാര്‍ഷികവും ഇന്ന് മുതല്‍ 15വരെ നടക്കും. ഇന്ന് വൈകിട്ട് നാലിന് സ്വാഗതസംഘം ചെയര്‍മാന്‍ സാലിഹ് ഉമര്‍ മൗലവി പതാക ഉയര്‍ത്തും. വൈകീട്ട് ഏഴിന് ബേക്കല്‍ ഇബ്രാഹിം മുസ്്‌ല്യാര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അഷ്‌റഫ് ജൗഹരി എരുമാട് മുഖ്യ പ്രഭാഷണം നടത്തും. പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി അധ്യക്ഷത വഹിക്കും.  ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എ എം മുഹമ്മദ്കുഞ്ഞി, സേഠ് അബ്ദുല്ല സംസാരിച്ചു. കൂട്ട പ്രാര്‍ത്ഥനയ്ക്ക് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നേതൃത്വം നല്‍കും.  നാളെ വൈകിട്ട് ഏഴിന് പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, ലുക്മാനുല്‍ ഹക്കീം സഖാഫി പുല്ലാര പ്രഭാഷണം നടത്തും. ബി എ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിക്കും. 15ന് വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം ഉദ്ഘാടനം ചെയ്യും. അബ്ദുര്‍ റഹ്മാന്‍ ഉമ്പിച്ചിക്കോയതങ്ങള്‍ അല്‍ ബുഖാരി (ബായാര്‍ തങ്ങള്‍) സമാപന കൂട്ടപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss