|    Nov 18 Sat, 2017 9:38 pm
FLASH NEWS
Home   >  Kerala   >  

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published : 7th August 2017 | Posted By: shadina sdna


ആറ്റിങ്ങല്‍: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മേലാറ്റിങ്ങല്‍ കീര്‍ത്തിയില്‍ മോഹന്‍ ദാസ്- ബീന ദമ്പതികളുടെ മകന്‍ കിരണ്‍ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ആലംകോട് ജങ്ഷന് സമീപത്തു വച്ചാണ് അപകടമുണ്ടായത്. കല്ലമ്പലത്തേയ്ക്ക് മിനി ജെസിബി കയറ്റി പോവകുകയായിരുന്ന ലോറി കിരണ്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കിരണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെത്തുടര്‍ന്ന് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക