|    Jul 23 Mon, 2018 12:10 am
FLASH NEWS
Home   >  Sports  >  Cricket  >  

ആറ് സിക്‌സും ഏഴു ഫോറും പറത്തി: ഓടാന്‍ വയ്യ കളി മതിയാക്കി

Published : 2nd September 2017 | Posted By: ev sports

കിങ്‌സ്ടൗണ്‍: കാരിബീയന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആറ് സിക്‌സറും ഏഴ് ഫോറും പറത്തിയ ശേഷം ഓടി റണ്‍സെടുക്കാന്‍ വയ്യാത്തതിനാല്‍ കളി മതിയാക്കി വെസ്റ്റ് ഇന്‍ഡീസ് താരം. ആറടി അഞ്ചിഞ്ച് ഉയരവും 143 കിലോഗ്രാം തൂക്കവുമുള്ള റാക്കീം കോണ്‍വാളാണ് തന്റെ മാസ്മരിക വെടിക്കെട്ടിന് ശേഷം പുറത്താവും മുമ്പ് കളം വിട്ടത്. കാരിബീയന്‍ പ്രീമിയര്‍ ലീഗില്‍ സെയ്ന്റ് ലൂസിയ സ്റ്റാര്‍സും കീറോണ്‍ പൊള്ളാര്‍ഡ് നായകനായ ബാര്‍ബഡോസ് െ്രെടഡന്റ്‌സും തമ്മിലുള്ള മല്‍സരത്തിലാണ് കോണ്‍വാളിന്റെ തകര്‍പ്പന്‍ പ്രകടനം.
ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് െ്രെടഡന്റ്‌സ് പടുത്തുയര്‍ത്തിയ 195 റണ്‍സിലേക്ക് ബാറ്റിങിനിറങ്ങിയ സ്റ്റാര്‍സിന് വേണ്ടി 44 പന്തില്‍ ആറ് സിക്‌സറും ഏഴ് ഫോറും പറത്തി പുറത്താവാതെ 78 റണ്‍സാണ് കോണ്‍വാള്‍ സ്വന്തമാക്കിയത്. സിക്‌സറുകളില്‍ നിന്നും ഫോറുകളില്‍ നിന്നും 64 റണ്‍സ് സ്വന്തമാക്കിയ കോണ്‍വാള്‍ ഓടിയെടുത്തത് 14 റണ്‍സാണ്. റണ്‍സിനായുള്ള ഓട്ടത്തിന് ശേഷം ക്രീസില്‍ കിതച്ച് നിന്ന കോണ്‍വാള്‍ 18ാം ഓവറില്‍ കളി മതിയാക്കി. എന്നാല്‍ പുറത്തേക്കു പോവാന്‍ ഒരുങ്ങിയ കോണ്‍വാളിനെ പൊള്ളാര്‍ഡ് തടഞ്ഞ് നിര്‍ത്തുകയും കയര്‍ക്കുകയും ചെയ്തു. ക്രിക്കറ്റ് നിയമങ്ങള്‍ക്കെതിരാണ് കോണ്‍വാളിന്റെ നടപടിയെന്നും യാതൊരു പരിക്കുമില്ലാതെ പുറത്തുപോവാന്‍ അനുവദിക്കരുതെന്നും ആരോപിച്ചായിരുന്നു പൊള്ളാര്‍ഡ് കോണ്‍വാളുമായി കയര്‍ത്തത്.
മല്‍സരത്തില്‍ കോണ്‍വാള്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും വിജയം പൊള്ളാര്‍ഡിന്റെ ടീമിനൊപ്പം നിന്നു. 20 റണ്‍സിനാണ് ബാര്‍ബഡോസ് െ്രെടഡന്റ്‌സ് വിജയിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss