|    Jun 21 Thu, 2018 12:53 am
FLASH NEWS

ആറ് വയസ്സുകാരിയുടെ മൃതദേഹം കുഴിയില്‍ നിന്ന് കണ്ടെടുത്തു

Published : 4th June 2018 | Posted By: Jasmi JMI

ഹരിയാന: കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം ഫാം ഹൗസിനടുത്തുള്ള കൂഴിയില്‍ നിന്നും കണ്ടെടുത്തു. ഹരിയാനയിലെ യമുനാനഗര്‍ ജില്ലയിലെ ബലേഗ്രാഹ് ഗ്രാമത്തില്‍ ഒരു ഫാം ഹൗസില്‍ നിന്ന് ഞായാറാഴ്ച്ചയാണ് മൃതദേഹം കണ്ടെടുത്തത്.കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുള്ളതായി പോലീസ് അറിയിച്ചു.ഇതോടെ രാജ്യത്തെ വര്‍ധിച്ച് വരുന്ന കുട്ടികളുടെ നേരെയുള്ള ലൈഗിംക അതിക്രമങ്ങലുടെ പട്ടികയിലേക്ക് ഒരു കുട്ടി കൂടെ ചേര്‍ക്കപെട്ടിരിക്കുകയാണ്.
ഇരയാക്കപെട്ട പെണ്‍കുട്ടി ജാര്‍ഖണ്ഡില്‍ നിന്നുമുള്ള കുടിയേറ്റ തൊഴിലാളിയുടെ മകളാണെന്നും, ശനിയാഴ്ച്ച വൈകുന്നേരത്തോടെ കാണതായ കുട്ടിയുടെ മൃതദേഹം ഞായാറാഴ്ച്ച വൈകുന്നേരം ഫാം ഹൗസിനടുത്തുള്ള  കൂഴിയില്‍ നിന്നും കണ്ടെടുത്തുവെന്നും യമുനാ നഗര്‍ എസ് പി രാജേഷ് കാലിയ പറഞ്ഞു.പ്രാഥമിക നിരീക്ഷണത്തില്‍ ബലാല്‍സംഘത്തിന് ശേഷമുള്ള കൊലപാതകമാണെന്നാണ് കരുതപെടുന്നതെന്നും,മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് തൊണ്ടയില്‍ ആഴത്തില്‍ മുറിവുണ്ട്,കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടെന്നും കാലിയ വ്യക്തമാക്കി.
നിരവധി തൊഴിലാളികളും,തൊഴിലാളികളുടെ കൂടുംബങ്ങളും ഈ ഫാം ഹൗസില്‍ താമസിക്കുമ്മുണ്ടെന്നും.കൂറ്റവാളി അവരില്‍ ഒരാള്‍ തന്നെയാണെന്നാണ് സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു.പൂറത്ത് നിന്നുള്ള ആളുകള്‍ക്ക്് ഫാം ഹൗസില്‍ അനുവാദമില്ലാതെ പ്രവേശിക്കാനാവില്ലെന്നും പോലീസ് ചൂണ്ടികാട്ടി.പോലീസ് പോക്‌സോ പ്രകാരം കോസ്
രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss