|    Jun 25 Mon, 2018 12:27 am
FLASH NEWS

ആറ്റുതീരം കെട്ടാന്‍ സ്വകാര്യ വ്യക്തികള്‍ ചെക്ക് ഡാം തുറന്നുവിട്ടു

Published : 20th January 2017 | Posted By: fsq

 

ഈരാറ്റുപേട്ട: മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ജല പാര്‍ലമെന്റ് സമ്മേളനം വ്യാപാര ഭവനില്‍ നടക്കുമ്പോള്‍ തന്നെ നഗരത്തിലെ വലിയ ചെക്ക് ഡാം തുറന്നുവിട്ട് സ്വകാര്യ വ്യക്തികള്‍ ആറ്റു തീരത്ത് മതില്‍ കെട്ടുന്നു. നഗരത്തിലെ ഈരാറുകള്‍ സന്ധിക്കുന്ന ഭാഗത്ത് മുക്കടവില്‍ കായല്‍ പോലെ നിറഞ്ഞു നിന്ന വെള്ളമാണ് കൈയ്യാല പണിക്കായി സ്വകാര്യ വ്യ്ക്തികള്‍ തുറന്നുവിട്ടത്. സ്വകാര്യ വ്യക്തി ആറ്റു തീരത്തു കെട്ടുന്ന വന്‍ മതില്‍ കരാര്‍ എടുത്തയാള്‍ ഭരണ സമിതിയിലെ ഒരംഗത്തിനെ സ്വാധീനിച്ചാണ് ഡാം തുറന്നുവിട്ടതെന്നും ആക്ഷേപമുണ്ട്. ചെക്ക് ഡാമില്‍ വെള്ളം നിറഞ്ഞു കിടന്നാല്‍ തീരങ്ങളിലെ കിണറുകളില്‍ വെള്ളം ലഭിക്കുന്നതു കൊണ്ടാണ് വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെ അഞ്ചോളം ജല വിതരണ പദ്ധതികള്‍ ജലം പമ്പ് ചെയ്യുന്നത്. കാരയ്ക്കാട് മുതല്‍ മറ്റയ്ക്കാട് വരെയും തടവനാല്‍ തെക്കേക്കര ഭാഗങ്ങളിലും ടൗണ്‍ ഭാഗത്തും വട്ടക്കയം ഭാഗങ്ങളിലും ജല വിതരണ പദ്ധതികള്‍ വെള്ളം എത്തിക്കുന്നത് ഈ ചെക്ക് ഡാമിനെ ആശ്രയിച്ചാണ്. ഈരാറ്റുപേട്ടയിലെ മിക്കവാറും പള്ളികളില്‍ വെള്ളത്തിന് ഈ ഡാമിനെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ വര്‍ഷവും നിരവധി തവണ ഡാം അഴിച്ചു വിട്ട് ജലക്ഷാമം സൃഷ്ടിച്ചതിനു പിന്നില്‍ ഒരു മെംബറുടെ ഇടപെടലുണ്ടായിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. വെള്ളം ലോറികളില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നവരെ സഹായിക്കാനാണ് ഇതിനു കൂട്ടുനില്‍ക്കുന്നതെന്ന് ആക്ഷേപമുണ്ട്. സാമൂഹിക വിരുദ്ധര്‍ ചെക്ക് ഡാം തുറന്നുവിടുന്നത് പതിവായതോടെ മുന്‍ പഞ്ചായത്തു പ്രസിഡന്റായിരുന്ന മരണപ്പെട്ടുപോയ പി കെ അലിയാര്‍ ചെക്ക് ഡാമിന്റെ ഷട്ടറുകള്‍ വെല്‍ഡിങ് നടത്തിയാണ് ഉറപ്പിച്ചിരുന്നത്. അന്ന് വെള്ളം സ്ഥിരമായി തടഞ്ഞു നിര്‍ത്താന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന്്് കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ അതു പൊട്ടിച്ചുമാറ്റി പിന്നീട് നിരന്തരമായി ഡാം തുറന്നു വിടുന്നത് പതിവായിരിക്കുകയാണ്. വെള്ളം വേനല്‍ക്കാലത്ത് ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാണ് ചെക്ക് ഡാം നിര്‍മിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss