|    Feb 18 Sun, 2018 3:48 pm
FLASH NEWS

ആറ്റുകാല്‍ പൊങ്കാലഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പാക്കും

Published : 10th January 2017 | Posted By: fsq

 

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയില്‍ ഇത്തവണ ശുചീകരണത്തിന്റെ ഭാഗമായി പൊങ്കാലയ്ക്കു മുമ്പും ശേഷവും ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പാക്കും. നഗരസഭാ തലത്തില്‍ പൊങ്കാലയ്ക്ക് ഏര്‍പ്പെടുത്തുന്ന ക്രമീകരണം സംബന്ധിച്ച് ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഗ്രീന്‍ പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചത്. ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വളരെ മുന്‍കൂട്ടി അറിയിപ്പ് നല്‍കുന്നതിന് നിര്‍ദേശം നല്‍കി. ഗ്രീന്‍ പ്രോട്ടോകോള്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനു നഗരസഭയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനു ശുചിത്വമിഷന് നിര്‍ദേശം നല്‍കി. കുടിവെള്ള സംവിധാനം ഒരുക്കുന്നതിന് നഗരസഭയും വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. പ്രദേശത്തെ റോഡുകള്‍ സഞ്ചാര യോഗ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനും നഗരസഭാ എന്‍ജിനീയറിങ് വിഭാഗത്തിനും നിര്‍ദേശം നല്‍കി. അതോടൊപ്പം ഉല്‍സവ മേഖലയിലെ തെരുവുവിളക്കുകള്‍ എല്ലാംതന്നെ പ്രകാശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കി. പങ്കെടുത്ത വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അവര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് വിശദീകരണം നടത്തി. യോഗത്തില്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ആറ്റുകാല്‍ പൊങ്കാല സ്‌പെഷ്യല്‍ ചാര്‍ജുള്ള ഡെപ്യൂട്ടി കലക്ടര്‍, നഗരസഭാ സെക്രട്ടറി, കോര്‍പറേഷന്‍ എന്‍ജിനീയര്‍, ഹെല്‍ത്ത് ഓഫിസര്‍, ഉല്‍സവ മേഖലയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പ്രൊജക്റ്റ് സെക്രേട്ടറിയറ്റിലെ ജീവനക്കാര്‍, ഇറിഗേഷന്‍, ഫുഡ്‌സേഫ്റ്റി, ഡിഎംഒ ഓഫിസ്, പിഡബ്ല്യുഡി, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ്, ശുചിത്വമിഷന്‍, കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.ഈ മാസം 17ന് ഉച്ചയ്ക്കു ശേഷം മൂന്നിന് ആറ്റുകാല്‍ ക്ഷേത്ര ഭാരവാഹികള്‍, ഉല്‍സവ മേഖലയിലെ കൗണ്‍സിലര്‍മാര്‍ എന്നിവരെക്കൂടി ഉള്‍ക്കൊള്ളിച്ച് വിപുലമായ യോഗം ചേരുന്നതിനും തീരുമാനിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss