|    May 27 Sat, 2017 6:09 am
FLASH NEWS

ആറ്റിങ്ങല്‍ ബസ്സപകടം; പരിക്കേറ്റ ഏഴുപേരുടെ നില ഗുരുതരമായി തുടരുന്നു

Published : 22nd November 2015 | Posted By: SMR

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ദേശീയപാതയില്‍ മാമം പാലത്തില്‍നിന്നും സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഏഴുപേരുടെ നില ഗുരുതരമായി തുടരുന്നു. ആറ്റിങ്ങല്‍ സ്വദേശി 19കാരനായ മണികണ്ഠനാണ് ട്രോമ കെയര്‍ ഐസിയുവില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ഇയാളെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. മടപുരം സ്വദേശി സുമേഷ് (23), ആറ്റിങ്ങല്‍ സ്വദേശിനി ജയശ്രീ (24), വര്‍ക്കല സ്വദേശിനികളായ സംഗീത (17), സംഗീത (24) എന്നിവരാണ് സര്‍ജിക്കല്‍ ഐസിയുവിലുള്ളത്. ആറ്റിങ്ങല്‍ സ്വദേശി സുധീഷ് (18), കടവിള സ്വദേശി സേതുലക്ഷ്മി (18) എന്നിവരാണ് ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലുള്ളത്. അഞ്ചാം വാര്‍ഡില്‍ ഏഴുപേരും 19ാം വാര്‍ഡില്‍ ഒമ്പതുപേരും ചികില്‍സയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day