|    Sep 26 Tue, 2017 11:50 pm
Home   >  News now   >  

ആറ്റിങ്ങല്‍ ഇരട്ടക്കൊല: ഒന്നാം പ്രതിക്ക് വധശിക്ഷ

Published : 18th April 2016 | Posted By: sdq

attingal-murder-case

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസില്‍ ഒന്നാം പ്രതിയായ നിനോ മാത്യുവിന് വധശിക്ഷ. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും അതിക്രൂരമായ കൊലപാതകമാണെന്നും കോടതി നിരീക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയായ അനുശാന്തിക്ക്  ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചു.  രണ്ടു പ്രതികളും അന്‍പത് ലക്ഷം രൂപ വീതം പിഴയടക്കണം.
തുഷാരത്തില്‍ ഓമന (57), ചെറുമകള്‍ സ്വസ്തിക (നാല്) എന്നിവരെ കൊലപ്പെടുത്തുകയും ഓമനയുടെ മകനും സ്വസ്തികയുടെ പിതാവുമായ ലിജീഷിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്ന നിനോ മാത്യു (40) ലിജേഷിന്റെ ഭാര്യ അനുശാന്തി (32) എന്നിവര്‍ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച  തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക