|    Jan 21 Sat, 2017 7:47 am
FLASH NEWS

ആറ്റിങ്ങലില്‍ സ്‌പെഷ്യല്‍ ഡ്രൈവില്‍ നിരവധി പിടികിട്ടാപ്പുള്ളികള്‍ പിടിയില്‍

Published : 15th August 2016 | Posted By: SMR

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ സ്‌പെഷ്യല്‍ ഡ്രൈവില്‍ വ്യാജരേഖയുണ്ടാക്കി പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയവര്‍ ഉള്‍പ്പടെയുള്ള നിരവധി പിടികിട്ടാപ്പുള്ളികള്‍ പിടിയില്‍. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവി ഷെഫീന്‍ അഹമ്മിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ടി അജിത് കുമാറിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന സുരക്ഷയുടെ ഭാഗമായി ആറ്റിങ്ങല്‍ സബ് ഡിവിഷനില്‍പെട്ട ലോഡ്ജുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി നടത്തിയ തിരച്ചിലിലാണ് വ്യാജ റെക്കാര്‍ഡുകള്‍ ഉണ്ടാക്കി പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയ രണ്ടു മുഖ്യ പ്രതികളേയും നിരവധി പിടികിട്ടാപ്പുള്ളികളേയും അറസ്റ്റുചെയ്തത്.
2011ല്‍ വ്യാജ രേഖകള്‍ ചമച്ച് പാസ്‌പോര്‍ട്ട് എടുത്ത കൊല്ലം ജില്ലയിലെ മയ്യനാട് ആനച്ചഴികം വീട്ടില്‍ സജീവ്(34), ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് തരപ്പെടുത്തിക്കൊടുത്ത ട്രാവല്‍ ഏജന്റായ കൊല്ലം ജില്ലയിലെ മയ്യനാട് കാരിക്കുഴിമുക്ക് സുരഭയില്‍ സന്തോഷ്(57) എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന സജീവിനെ പാരിപ്പള്ളിയില്‍ വച്ചും സന്തോഷിനെ മയ്യനാട് വച്ചുമാണ് അറസ്റ്റു ചെയ്തത്. ഈ കേസിലെ മറ്റു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിന് പുറമെ ആറ്റിങ്ങല്‍ സബ് ഡിവിഷന് കീഴിലുള്ള വിവിധ പോലിസ് സ്റ്റേഷനുകളില്‍പ്പെട്ട 7 പിടികിട്ടാപ്പുള്ളികളേയും 90 വാറണ്ട് കേസിലെ പ്രതികളേയും കടയ്ക്കാവൂര്‍ സ്റ്റേഷനിലെ വധശ്രമകേസിലെ പ്രതിയേയും അറസ്റ്റു ചെയ്തു.
മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ച 160 പേര്‍ക്കെതിേെര നിയമ നടപടി സ്വീകരിച്ചു. കടയ്ക്കാവൂര്‍, വര്‍ക്കല, പോത്തന്‍കോട് സ്റ്റേഷന്‍ പരിധികളില്‍ കഞ്ചാവ് വില്‍പന നടത്തിയ മൂന്ന് പേരെയും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കൈവശം വച്ച് വില്‍പന നടത്തിയ നാല് പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. കൂടാതെ അഞ്ഞൂറോളം വാഹനങ്ങള്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക