|    Jan 22 Sun, 2017 7:08 am
FLASH NEWS

ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

Published : 4th July 2016 | Posted By: SMR

ആറ്റിങ്ങല്‍: ബൈക്കിലെത്തിയ അക്രമി സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.
കിഴുവിലം നൈ നാംകോണം നാഗ രുകാവിനു സമീപം പ്രദീപ് ഭവനില്‍ ദിലീപിനെ (35)യാണ് അക്രമിസംഘം കൊലപ്പെടുത്തിയത്.
നൈനാംകോണത്തു ഇന്നലെ വൈകീട്ട് 4.30ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ദിലീപ് ബൈക്കില്‍ ആറ്റിങ്ങലിലേക്ക് പോവുമ്പോള്‍ എതിരേ ബൈക്കില്‍ വന്ന അക്രമികള്‍ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ദിലീപിന്റെ നിലവിളികേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും അക്രമികള്‍ ബൈക്ക് ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ഉടനെതന്നെ ദിലീപിനെ നാട്ടുകാര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്.
അടുത്തിടെ ഗള്‍ഫില്‍ നിന്ന് ലീവിന് നാട്ടിലെത്തിയ ഇയാള്‍ ഈമാസം 29നു തിരിച്ചുപോവാനിരിക്കെയണ് ആക്രമണം. സുരേന്ദ്രന്‍-പത്മിനി ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ദിലീപ്.
ആറ്റിങ്ങല്‍ സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലിസ് അറിയിച്ചു. പ്രതികള്‍ പ്രവാസികളാണെന്നും ലീവിന് നാട്ടിലെത്തിയതാണെന്നും പോലിസ് അധികൃതര്‍ സൂചന നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക