|    Mar 25 Sat, 2017 5:19 pm
FLASH NEWS

ആറ്റിങ്ങലിലെ താലൂക്ക് ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ് ആരംഭിക്കും: എംപി

Published : 19th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: ആറ്റിങ്ങലിലെ എല്ലാ താലൂക്കാശുപത്രികളിലും സൗജന്യ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുമെന്ന് എ സമ്പത്ത് എംപി. ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ താലൂക്കാശുപത്രികളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വിസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന എംപിഎല്‍എഡി സ്‌കീം റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി. ജനകീയ പങ്കാളിത്തത്തോടെയാണ് ജനപ്രതിനിധികള്‍ പദ്ധതികള്‍ രൂപീകരിക്കുന്നത്. ഉദേ്യാഗസ്ഥര്‍ ഇതിന് മുന്‍ഗണന നിശ്ചയിക്കുകയും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണം. ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കാന്‍ ഉദേ്യാഗസ്ഥര്‍ക്ക് കഴിയണമെന്നും എംപി പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രതേ്യക പരിഗണന നല്‍കാനാണ് തന്റെ പദ്ധതി വഴി ഉദ്ദേശിക്കുന്നത്. പൊതുജനാരോഗ്യം, പൊതു വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് എംപി എന്ന നിലയില്‍ തന്റെ പദ്ധതികള്‍ക്ക് ഇനി മുതല്‍ പ്രാമുഖ്യമെന്നും എ സമ്പത്ത് എംപി പറഞ്ഞു. മൊത്തം 20 കോടിയുടെ 309 പദ്ധതി പ്രവര്‍ത്തനങ്ങളാണ് എംപിഎല്‍എഡി സ്‌കീം വഴി എ സമ്പത്ത് എംപി നിര്‍ദ്ദേശിച്ചിരുന്നത്. ഇതില്‍ 13.5 കോടിയുടെ 179 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിരുന്നു. എംപിമാരായ എ കെ ആന്റണി, വയലാര്‍ രവി, മുന്‍ എംപിമാരായ ടി എന്‍ സീമ, എംപി അച്യതന്‍ എന്നിവരുടെയും എംപിഎല്‍എഡി സ്‌കീമുകള്‍ യോഗത്തില്‍ പരിശോധിച്ചു. പൂ ര്‍ത്തിയാകാത്ത പദ്ധതികളുടെ കാര്യത്തില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കസക്ടര്‍ എസ് വെങ്കടേസപതി യോഗത്തി ല്‍ ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക