|    Mar 29 Wed, 2017 5:16 am
FLASH NEWS

ആറ്റപ്പള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ്:നിര്‍മാണ പുരോഗതി മന്ത്രി വിലയിരുത്തി

Published : 17th October 2016 | Posted By: Abbasali tf

തൃശൂര്‍: മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുറുമാലിപ്പുഴയില്‍ നിര്‍മിക്കുന്ന  ആറ്റപ്പള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ മന്ത്രി പ്രഫ. സി രവീന്ദ്രനാഥും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും  ഞായറാഴ്ച രാവിലെ  ആറ്റപ്പിള്ളിക്കടവിലെത്തി. പാലത്തോടനുന്ധിച്ചുള്ള റഗുലേറ്ററിന്റേയും അപ്രോച്ച് റോഡുകളുടേയും പണികള്‍  വേനല്‍ക്കാലം കഴിയും മുമ്പേ  പൂര്‍ത്തീകരിക്കണമെന്ന് കരാറുകാരന് മന്ത്രി  നിര്‍ദേശം നല്‍കി.  കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, കൊടകര, മറ്റത്തൂര്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി ആര്‍ പ്രസാദന്‍, പി സി സുബ്രന്‍, ഔസേഫ് ചെരടായി, ജില്ല പഞ്ചായത്തംഗം കെ ജെ ഡിക്‌സന്‍, ഇറിഗേഷന്‍  ചീഫ് എന്‍ജിനീയര്‍ എം ഹെലന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അശോകന്‍   എന്നിവരും സന്നിഹിതരായിരുന്നു. നിര്‍മാണജോലികള്‍ തിങ്കളാഴ്ച ആരംഭിക്കും. ആറുകോടി രൂപയോളം ചെലവില്‍ ആറ്റപ്പിള്ളി പാലത്തിന്റെ പണികള്‍ നാലുവര്‍ഷം മുമ്പ്  ഏറെക്കുറെ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍  അപ്രോച്ച് റോഡുകളുടേയും  ജലസംഭരണത്തിനായുള്ള റഗുലേറ്ററിന്റേയും പണികള്‍ ബാക്കി നിര്‍ത്തി മുന്‍ കരാറുകാരന്‍ സ്ഥലം വിട്ടതോടെ പദ്ധതി സ്തംഭനാവസ്ഥയിലാവുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രഫ. രവീന്ദ്രനാഥിന്റെ പരിശ്രമഫലമായി പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുള്ള  ആറുകോടി 94 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അനുവദിച്ചു. ഈ തുക വിനിയോഗിച്ചാണ് ഇപ്പോള്‍ പണികള്‍ പൂര്‍ത്തീകരിക്കുന്നത്.  അടുത്ത മഴക്കാലത്തിനു മുമ്പായി പാലം ഗതാഗതത്തിനു തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day