|    Oct 19 Fri, 2018 12:10 pm
FLASH NEWS

ആറു വാര്‍ഡുകളില്‍ സമ്പൂര്‍ണ കറന്‍സിരഹിത പണമിടപാട് നടപ്പാക്കും

Published : 22nd January 2017 | Posted By: fsq

 

കാസര്‍കോട്്: ജില്ലയിലെ ആറു ബ്ലോക്കുകളിലെ ഓരോ പഞ്ചായത്ത് വാര്‍ഡുകളെ സമ്പൂര്‍ണ കാഷ്‌ലെസ് വാര്‍ഡുകളായി മാറുന്നതിന് നടപടികളാരംഭിച്ചു. ബേരുപദവ്, രാംദാസ്‌നഗര്‍, കുറ്റിക്കോല്‍, മാവുങ്കാ ല്‍, ചെറുവത്തൂര്‍, ചിറ്റാരിക്കാല്‍ വാര്‍ഡുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ജനപ്രതിനിധിക ള്‍, ബാങ്കുകള്‍, അക്ഷയകേന്ദ്രങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ വ്യാപകമായി ഡിജിറ്റല്‍ പേയ്‌മെന്റ് സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കും. നഗരപ്രദേശങ്ങളിലും മറ്റും നിലവില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഗ്രാമപ്രദേശങ്ങളില്‍ കൂടി വ്യാപകമാകുന്നത് സാമൂഹിക പുരോഗതിക്ക് ഉപകരിക്കുമെന്ന് ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. കറന്‍സിരഹിതപണമിടപാടുകളെകുറിച്ച് സങ്കുചിത താല്‍പര്യങ്ങള്‍ മാറ്റിവച്ച് ജനങ്ങള്‍ പഠിക്കണം. എല്ലാ വിഭാഗമാളുകളുടേയും പൂര്‍ണ പിന്തുണ പദ്ധതിക്ക് അനിവാര്യമാണ്. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് അത്യാവശ്യ പണമിടപാടുകള്‍ നടത്താന്‍ സാധിച്ചാല്‍ സമയം ഏറെ ലാഭിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആറുബ്ലോക്കുകളിലെ വാര്‍ഡുകളില്‍ കറന്‍സി രഹിത പണമിടപാട് ആരംഭിക്കുന്നതിന്റെ മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന ജനപ്രതിനിധികളുടേയും ബാങ്കുദ്യോഗസ്തരുടേയും അക്ഷയ കോഓഡിനേറ്റര്‍മാരുടേയും യോഗം കലക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ വി എസ് രമണന്‍, അക്ഷയ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ശ്രീരാജ് പി നായര്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ കെ രാജന്‍ സംസാരിച്ചു. 26നകം ആറ് വാര്‍ഡുകളിലും പ്രാഥമിക ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. 30നകം സര്‍വേ നടത്തും പ്രദേശത്തെ ബാങ്കുകളുടെ മേല്‍നോട്ടത്തിലാണ് സര്‍വേ നടത്തുക. അതാത് മേഖലകളില്‍ പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാണ് പദ്ധതി നടപ്പാക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss