|    Nov 20 Tue, 2018 9:09 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആറു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിവരാവകാശ അപേക്ഷകള്‍ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക്

Published : 30th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫിസില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത് 12,500ലധികം വിവരാവകാശ അപേക്ഷകള്‍. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2016-17 വര്‍ഷം പ്രധാനമന്ത്രിയുടെ ഓഫിസില്‍ 12,787 ആര്‍ടിഐ അപേക്ഷകളാണ് ലഭിച്ചത്. 2015-16 കാലയളവില്‍ ഇത് 11,138 ആയിരുന്നു.
മോദി അധികാരത്തിലേറിയ 2014-15 വര്‍ഷത്തില്‍ 12,674 വിവരാവകാശ അപേക്ഷകള്‍ ലഭിച്ചു.
മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ അവസാന കാലയളവില്‍ (2013-2014) 7,077 അപേക്ഷകളാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ ലഭിച്ചിരുന്നത്. 2012-13 വര്‍ഷം 5,828 വിവരാവകാശ അപേക്ഷകള്‍ക്കാണ് പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss