|    Dec 17 Sun, 2017 3:33 pm
FLASH NEWS

ആറു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാള്‍ അറസ്റ്റില്‍

Published : 25th August 2016 | Posted By: SMR

പന്തളം: ആറു വയസ്സുകാരനെ  പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാളെ പന്തളം പോലിസ് അറസ്റ്റു ചെയ്തു. ഇലവുംതിട്ട മെഴുവേലിതുണ്ടപ്ലാവ് മണ്ണില്‍ സ്വാമിയെന്നു വിളിക്കുന്ന സഹൃദയന്‍ (58) ആണ് പിടിയിലായത്.
ഒരു മാസമായി ഇയാള്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി വരികയായിരുന്നു. കുട്ടിയുടെ അസ്വസ്ഥമായ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ തിരക്കിയപ്പോള്‍ കുട്ടി പറഞ്ഞതനുസരിച്ച് അധ്യാപകര്‍ ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു.
അവര്‍ അറിയിച്ചതനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss