|    Aug 17 Thu, 2017 12:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആറു ലക്ഷത്തിന്റെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി

Published : 19th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: അസാധുവാക്കിയ 500, 1000 നോട്ടുകളുടെ 10 ലക്ഷം രൂപയ്ക്കു പകരം പുത്തന്‍ 2000 രൂപയുടെ ഏഴു ലക്ഷം രൂപ നല്‍കാന്‍ എത്തിയ സംഘത്തിലെ അഞ്ചു പേരെ കാസര്‍കോട് ടൗണ്‍ പോലിസ് അറസ്റ്റു ചെയ്തു. പണം എത്തിച്ച കാറും ആറു ലക്ഷത്തിന്റെ പുതിയ 2000 നോട്ടുകളും പോലിസ് പിടിച്ചെടുത്തു. നീലേശ്വരം നെടുങ്കണ്ടയിലെ ഹാരിസ് (39), സഹോദരങ്ങളായ നിസാര്‍, നൗഷാദ്, ചിറമ്മലിലെ സി എച്ച് സിദ്ദീഖ്, ബ്രോക്കര്‍ പാലക്കുന്നിലെ ഷഫീഖ് എന്നിവരെയാണ് ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സിഐ അബ്ദുര്‍റഹീമിന്റെ സംഘമാണ്് ഇന്നലെ അറസ്റ്റു ചെയ്തത്. പോലിസ് സംഘം നോട്ട് മാറാനെന്ന വ്യാജേന പ്രതികളെ സമീപിക്കുകയായിരുന്നു. 2000 രൂപ മാത്രം ബാങ്കുകളില്‍ നിന്ന് ഒരാള്‍ക്ക് മാറ്റിയെടുക്കാന്‍ കഴിയുന്ന  സാഹചര്യത്തില്‍ ഇത്രയും വലിയ തുകയുടെ പുതിയ നോട്ടുകള്‍ എങ്ങനെ ലഭിച്ചുവെന്നത് പോലിസ് അന്വേഷിച്ചുവരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക