|    Jul 21 Fri, 2017 10:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആറു ലക്ഷത്തിന്റെ കുഴല്‍പണവുമായി ഒരാള്‍ അറസ്റ്റില്‍

Published : 28th April 2016 | Posted By: SMR

മഞ്ചേശ്വരം: കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തുകയായിരുന്ന ആറു ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാളെ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
മംഗളൂരു ബജ്‌പേ സ്വദേശി മുഹമ്മദ് ഇസ്മായിലാ (60)ണ് അറസ്റ്റിലായത്. പിടിച്ചെടുത്ത പണം ട്രഷറിയില്‍ നിക്ഷേപിച്ചു.
ഇന്നലെ രാവിലെ 11ഓടെ കുഞ്ചത്തൂരില്‍ വച്ചാണ് കര്‍ണാടക ആര്‍ടിസി ബസ്സില്‍ കടത്താന്‍ ശ്രമിച്ച കുഴല്‍പണം പിടിച്ചത്. തിരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായി മഞ്ചേശ്വരം സ്റ്റാറ്റിസ്റ്റിക് സര്‍വലന്‍സ് ടീം (എസ്എസ്ടി) ഓഫിസറായ മഞ്ചേശ്വരം എഎസ്‌ഐ കെ ബാബുവിന്റെ നേതൃത്തിലാണ് പണം പിടികൂടിയത്.
ബജ്‌പെയില്‍ നിന്ന് ഒരാള്‍ കാസര്‍കോട്ടെ ഒരു യുവാവിനെ ഏല്‍പ്പിക്കാന്‍ നല്‍കിയ പണമാണിതെന്ന് അറസ്റ്റിലായ പ്രതി പോലിസില്‍ മൊഴി നല്‍കി. തിരഞ്ഞെടുപ്പിന്റെ മറവില്‍ വന്‍തോതില്‍ കുഴല്‍പണം കടത്തുന്നുവെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഊര്‍ജിതമായ പരിശോധനകള്‍ നടക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക