|    Aug 16 Thu, 2018 11:41 am
Home   >  Pravasi  >  Gulf  >  

ആറു മാസം ശമ്പളമില്ല; വീട്ടുജോലിക്കാരി അഭയകേന്ദ്രം വഴി നാട്ടിലേക്ക് മടങ്ങി

Published : 5th August 2018 | Posted By: AAK

ദമ്മാം: അസുഖം അവഗണിച്ച് ജോലി ചെയ്തിട്ടും ആറു മാസത്തോളം വേതനം ലഭിക്കാതിരുന്ന മലയാളി വീട്ടുജോലിക്കാരി വനിതാ അഭയകേന്ദ്രം വഴി നാട്ടിലേക്ക് മടങ്ങി. എറണാകുളം സ്വദേശിനി ശ്രീജ ഒന്നര വര്‍ഷം മുമ്പാണ് ദമ്മാമിലെത്തിയത്. ഒഴിവുകഴിവുകള്‍ പറഞ്ഞ് ശമ്പളം ആറു മാസത്തോളം കുടിശികയായതിന് പുറമെ അസുഖം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാനും സ്‌പോണ്‍സര്‍ തയ്യാറായില്ല. കഠിനമായ ജോലിയും വിശ്രമമില്ലായ്മയും കാരണം തളര്‍ന്നു. കാലില്‍ അലര്‍ജി വന്ന് നടക്കാന്‍ പോലും പ്രയാസം നേരിട്ടു. ഒടുവില്‍ വീട്ടില്‍ നിന്നും പുറത്തു കടന്ന് ദമ്മാം ഇന്ത്യന്‍ എംബസി ഹെല്‍പ് ഡെസ്‌കിലെത്തി പരാതിപ്പെട്ടു. തുടര്‍ന്ന് നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ ശ്രീജയെ പോലിസ് സഹായത്തോടെ വനിതാ അഭയകേന്ദ്രത്തിലെത്തിച്ചു. സ്‌പോണ്‍സറുമായി പലപ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വഴങ്ങിയില്ല. പിന്നീടയാള്‍ ശ്രീജയുടെ പാസ്‌പോര്‍ട്ട് അഭയകേന്ദ്രത്തില്‍ ഏല്‍പിച്ച് മുങ്ങുകയാണുണ്ടായത്. കേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കി. പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഭാരവാഹി വര്‍ഗീസ് നല്‍കിയ വിമാന ടിക്കറ്റിലാണ് ശ്രീജ നാട്ടിലേക്ക് മടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss