|    Oct 17 Tue, 2017 3:17 am
FLASH NEWS

ആറു ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് എംഎല്‍എ ഫണ്ടില്‍ നിന്ന് ബസ് അനുവദിച്ചു

Published : 4th October 2017 | Posted By: fsq

 

ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ ആറ് ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് പുതിയ ബസ്സുകള്‍ ലഭ്യമായി. കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുരിക്കാട്ടുകുടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പണിക്കന്‍കുടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മണിയാറന്‍കുടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വാഴവര ഗവ. ഹൈസ്‌കൂള്‍, തങ്കമണി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്‌കൂള്‍ ബസ്സുകള്‍ ലഭ്യമായിട്ടുള്ളത്. 26 മുതല്‍ 32 വരെ സീറ്റുകളുള്ള ബസ്സുകളാണ് സ്‌കൂളുകള്‍ വാങ്ങിയിട്ടുള്ളത്. ബസിന്റെ ടാക്‌സ്, ഇന്‍ഷുറന്‍സ്, രജിസ്‌ട്രേഷന്‍ അടക്കം ആറ് ബസ്സുകള്‍ക്കായി 95 ലക്ഷം രൂപയാണ് നീക്കിവച്ചത്. സ്‌കൂള്‍ പിടിഎ ആണ് ബസ്സുകളുടെ അനുദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. യാത്രാസൗകര്യം ഏറെ പരിമിതവും സ്‌കൂളില്‍ നിന്ന് ഏറെദൂരം കാല്‍നടയായോ ഇതരവാഹനങ്ങളെയോ ആശ്രയിക്കേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ സുരക്ഷിതമായി സ്‌കൂളില്‍ എത്തുന്നതിനും ഗവ. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും ആണ് സ്‌കൂളുകള്‍ക്ക് ബസ് അനുവദിച്ചിട്ടുള്ളതെന്ന് എംഎല്‍എ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക