|    Jan 24 Tue, 2017 2:43 am

ആറു കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂലില്‍ ചേര്‍ന്നു

Published : 8th June 2016 | Posted By: SMR

അഗര്‍ത്തല: തങ്ങള്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരുകയാണെന്നറിയിച്ചു ത്രിപുര നിയമസഭയിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്പീക്കര്‍ രാമേന്ദ്ര ദേബ്‌നാഥിന് കത്തു നല്‍കി. മുന്‍ പ്രതിപക്ഷ നേതാവ് സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള വിമതരാണ് കോണ്‍ഗ്രസ് വിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി ബര്‍മനെ നേരത്തേ തിരഞ്ഞെടുത്തിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തിന് അദ്ദേഹം അവകാശവാദം ഉന്നയിക്കുമെന്നാണു കരുതുന്നത്.
അതേസമയം, നിയമസഭയില്‍ നിന്നു രാജിവച്ച മറ്റൊരു വിമത കോണ്‍ഗ്രസ് എംഎല്‍എ ജിതന്‍ സര്‍ക്കാര്‍ സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ബിജന്‍ധര്‍ അറിയിച്ചതാണിക്കാര്യം. സര്‍ക്കാര്‍ മുന്‍ സിപിഎമ്മുകാരനാണെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുമെന്നും ധര്‍മ പറഞ്ഞു. നടപ്പു നിയമസഭയില്‍ 10 അംഗങ്ങളാണ് കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്. അത് മൂന്നായി ചുരുങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക