|    Jul 26 Wed, 2017 4:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

Published : 12th May 2016 | Posted By: SMR

ബുര്‍ദ്വാന്‍: പശ്ചിമ ബംഗാളില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പോലിസ് അറിയിച്ചു. ബുര്‍ദ്വാന്‍ ജില്ലയിലെ ജമല്‍പൂരിലാണു സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് സഹെദബ് മുദിയാണ് അറസ്റ്റിലായത്.
പ്രദേശത്ത് നടക്കുന്ന ഉല്‍സവത്തോടനുബന്ധിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ തങ്ങിയതായിരുന്ന മുദിയും സുഹൃത്തുമെന്ന് പോലിസ് പഞ്ഞു. അര്‍ധരാത്രിയോടെ മുത്തശ്ശി എഴുന്നേറ്റുനോക്കിയപ്പോള്‍ മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കണ്ടില്ല. തുടര്‍ന്ന് ഇവര്‍ ബഹളം വയ്ക്കുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങിയ പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ ദാമോദര്‍ നദിക്കരയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് രണ്ടു സുഹൃത്തുക്കളെയും പോലിസ് പിടികൂടിയെങ്കിലും ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക