|    Jan 20 Fri, 2017 3:34 pm
FLASH NEWS

ആറുവയസ്സുകാരന്റെ വെടിയേറ്റ് നാലുവയസ്സുകാരന്‍ കൊല്ലപ്പെട്ടു

Published : 27th June 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിലെ നെവാര്‍കില്‍ ആറുവയസ്സുകാരന്റെ വെടിയേറ്റ് നാലുവയസ്സുകാരനായ സഹോദരന്‍ കൊല്ലപ്പെട്ടു. കുട്ടി തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിവയ്ക്കുകയായിരുന്നു. കോണി ജാക്‌സണ്‍ ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കൊല്ലപ്പെടുകയായിരുന്നു. കുട്ടികളുടെ മാതാവ് ഇതിയാനാ സ്പ്രൂയിലിന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്ക്. സംഭവത്തെത്തുടര്‍ന്ന് സ്പ്രൂയിലിനെ പോലിസ് അറസ്റ്റ്‌ചെയ്തു. കുട്ടികളുടെ സംരക്ഷണം, തോക്ക് കൈവശം വയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകാരമാണ് കേസ്. ഓര്‍ലാന്റോ വെടിവയ്പിനെത്തുടര്‍ന്ന് യുഎസിലെ തോക്കു കൈവശം വയ്ക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ് പുതിയ സംഭവം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക