|    Jul 23 Mon, 2018 4:02 am
FLASH NEWS
Home   >  National   >  

ആറുവയസ്സുകാരനെ കൊന്ന് പെട്ടിയില്‍ ഒളിപ്പിച്ചു

Published : 30th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: ആറ് വയസ്സുള്ള കുട്ടിയെ കൊന്ന് കട്ടിലിനടിയിലുള്ള പെട്ടിയില്‍ ഒളിപ്പിച്ചു വെച്ച കേസിലെ പ്രതി അറസ്റ്റില്‍. ന്യൂഡല്‍ഹിയിലെ ഓഖ്‌ല ഫെയ്‌സ് ടുവിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് മോചനദ്രവ്യം ആവശ്യപ്പെടാനായി ശ്രമിച്ച പ്രതി പിടിക്കപ്പെടുമെന്ന ഭീതിയിലാണ് കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു. കുട്ടിയുടെ അയല്‍വാസിയായ പ്രസാദാണ് അറസ്റ്റിലായത്.  പൈജാമ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.  കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടിയെ കാണാതാവുന്നത്.  ബന്ധുക്കളും അയല്‍വാസികളും പോലിസും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടുപിടിക്കാനായില്ല. സംശയം ഒഴിവാക്കാനായി പ്രസാദും കുട്ടിയെ തിരയാന്‍ കൂടിയിരുന്നു.  ഇയാളുടെ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ മുറി തുറന്ന് പരിശോധിച്ചപ്പോളാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തന്റെ ഭാര്യ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയതുകൊണ്ടാണ് താന്‍ കുട്ടിയെ കൊന്നതെന്നാണ് പ്രതി ആദ്യം വെളിപ്പെടുത്തിയത്.  ചോദ്യം ചെയ്യലില്‍  20,000 രൂപയ്ക്കുവേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് പ്രതി സമ്മതിച്ചതായി ഡെപ്യൂട്ടി കമ്മീഷണറായ റോമില്‍ ബാനിയ പറഞ്ഞു. പദ്ധതി എങ്ങനെ ആസൂത്രണം ചെയ്യണമെന്ന് പ്രസാദിന് അറിയില്ലായിരുന്നുവെന്നും കുട്ടി അയാളെ തിരിച്ചറിയുമെന്ന ഭയത്താലാണ് കുട്ടിയെ കൊന്നതെന്നും പോലിസ് പറഞ്ഞു.
പെട്ടിക്കുള്ളിലുള്ള ചാക്കില്‍ നിന്ന് കുട്ടിയുടെ മുഖവും കൈയും പുറത്തുകാണുന്നുണ്ടായിരുന്നെന്നും കുട്ടിയുടെ വായ ഒരു കറുത്ത തുണി കൊണ്ട് മൂടിക്കെട്ടിയിരുന്നെന്നും അയല്‍വാസി പറഞ്ഞു.
പൈജാമ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതിനു മുമ്പ് ഏകദേശം 24 മുതല്‍ 36 മണിക്കൂര്‍ സമയം വരെ താന്‍ കുട്ടിയെ പെട്ടിയില്‍ പൂട്ടിയിടുകയായിരുന്നുവെന്ന് പ്രസാദ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss